സമകാലിക മലയാളം ഡെസ്ക്
ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടാതിരിക്കുക എന്നതല്ല യഥാർഥ വിജയം. പരാജയങ്ങളും വീഴ്ചകളും ജീവിതത്തിന്റെ ഭാഗമാണ്. അതിനു ശേഷം വീണ്ടും എഴുന്നേറ്റ് മുന്നോട്ട് പോകാനുള്ള കഴിവാണ് പ്രധാനം എന്നാണ് മണ്ടേല പറയുന്നത്.
ഒരു പരീക്ഷയിൽ പരാജയപ്പെടുക, ജോലി നഷ്ടപ്പെടുക, ഒരു ബന്ധം വേർപിരിയുക, ഒരു സ്വപ്നം നടക്കാതെ പോകുക എന്നതൊന്നും ജീവിതത്തിന്റെ അവസാനമല്ല. ഒരു പരാജയം നമ്മെ തകർക്കുന്നതിനുപകരം അടുത്ത ശ്രമത്തിനുള്ള പാഠമാക്കാം.
ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയനേതാവും വർണവിവേചനത്തിനെതിരായ പോരാട്ടത്തിലെ പ്രമുഖ നേതാവുമായിരുന്നു നെൽസൺ മണ്ടേല.
ദക്ഷിണാഫ്രിക്കയിലെ ആദ്യ കറുത്ത വർഗക്കാരനായ പ്രസിഡന്റായി 1994 മുതൽ 1999 വരെ സേവനമനുഷ്ഠിച്ചു.
വർണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി മണ്ടേല ഏകദേശം 27 വർഷം ജയിലിൽ കഴിഞ്ഞു. അത്രയും നീണ്ട തടവുജീവിതത്തിനുശേഷവും പ്രതികാരത്തിന്റെ വഴിയല്ല, സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വഴിയാണ് അദ്ദേഹം സ്വീകരിച്ചത്.
ഒരു പ്രധാന മത്സരപരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർത്ഥി പഠനം ഉപേക്ഷിക്കുന്നതിന് പകരം, തന്റെ പിഴവുകൾ കണ്ടെത്തി പഠനരീതി മാറ്റി വീണ്ടും പരീക്ഷയെഴുതി വിജയിക്കാനാണ് ശ്രമിക്കേണ്ടത്. അടുത്ത തവണ വിജയിച്ചാൽ ആ വിജയം പരാജയത്തിന് ശേഷം ഉയിർത്തെഴുന്നേറ്റതിന്റെ ഫലമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates