സമകാലിക മലയാളം ഡെസ്ക്
സൗന്ദര്യം വേണം പക്ഷെ മെനക്കെടാൻ വയ്യാ! ദിവസവുമുള്ള സ്കിൻ കെയർ റുട്ടീൻ പാലിക്കാനോ പാർലറിൽ പോയി സ്പായോ ഫേഷ്യലോ ചെയ്യാൻ മടിയുള്ളവർക്ക് വിശേഷ ദിവസം പെട്ടെന്ന് സുന്ദരിയാകാൻ ചില ഈസി ടിപ്സ്.
എണ്ണമയമുള്ള മുടിക്ക്
എണ്ണമയമുള്ള മുടി സ്റ്റൈൽ ചെയ്യാൻ പ്രയാസമാണ്. തല കഴുകാതെ തന്നെ എണ്ണ ഒഴിവാക്കാൻ ഡ്രൈ ഷാംപൂ പരീക്ഷിക്കാവുന്നതാണ്.
ഡ്രൈ ഷാംപൂ ഉപയോഗം
മുടി ചെറുഭാഗങ്ങളായി തിരിച്ച് ഡ്രൈ ഷാംപൂ സ്പ്രേ ചെയ്ത ശേഷം വിരലുകൾ കൊണ്ട് കോതിയെടുക്കാം. എണ്ണമയം മാറി മുടി നന്നായിരിക്കും.
പെഡിക്യൂർ
രാത്രി കിടക്കും മുൻപ് ഷാംപൂ ചേർത്ത ചെറുചൂടുവെള്ളത്തിൽ 5 മിനിറ്റ് കാലുകൾ മുക്കി വയ്ക്കുക. ഒരു പാട്ട് കേൾന്ന സമയമേ എടുക്കൂ. ഇനി ഒരു പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് പാദം ഒന്നുരച്ചു കഴുകി വൃത്തിയാക്കാം.
ഈർപ്പത്തോടെ തന്നെ കാലിൽ മോയ്സചറൈസർ പുരട്ടാം. ശേഷം രാത്രി കിടക്കുമ്പോൾ കോട്ടൻ സോക്സ് അണിഞ്ഞ് ഉറങ്ങാം. രാവിലെ ഉണരുമ്പോൾ കാൽപാദം മൃദുവായിരിക്കും.
ഫേയ്സ് മാസ്ക്
മുഖത്തിനു തിളക്കവും മൃദുത്വവും ലഭിക്കാൻ ഹൈഡ്രേറ്റിങ് ഫെയ്സ് മാസ്ക് സഹായിക്കും. രാത്രി ഇത് മുഖത്തണിഞ്ഞു കിടക്കാം. രാവിലെ ഉണരുമ്പോൾ മുഖത്തിന് നല്ല തിളക്കം കിട്ടും.
ചുണ്ടുകൾക്ക്
രാവിലെ പല്ലു തേച്ച ശേഷം ടൂത്ത് ബ്രഷ് നന്നായി കഴുകിയെടുത്ത് ചുണ്ടിൽ വൃത്താകൃതിയിൽ ഒരു മിനിറ്റ് മസാജ് ചെയ്യുക. ഈർപ്പം ഒപ്പിമാറ്റിയ ശേഷം ലിപ് ബാം പുരട്ടാം. ചുണ്ടിലെ മൃതകോശങ്ങൾ അകലും ചുണ്ടുകൾ മൃദുലവുമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates