സമകാലിക മലയാളം ഡെസ്ക്
വിറ്റാമിൻ ഡി,കേവലം എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ മാത്രമല്ല രോഗപ്രതിരോധശക്തിയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്ന ഒരു പോഷകം കൂടിയാണ്.
രക്തസമ്മർദം നിയന്ത്രിക്കാനും ഇൻസുലിന്റെ അളവ് നിയന്ത്രിക്കാനും എല്ലാം ഈ വിറ്റാമിൻ സഹായിക്കും.
വിറ്റാമിൻ ഡി ലഭിക്കാൻ സപ്ലിമെന്റുകൾ ഉണ്ടെങ്കിലും സൂര്യപ്രകാശത്തിലൂടെ സ്വാഭാവികമായി വിറ്റാമിൻ ഡി ലഭിക്കുന്നത്.
എന്നാൽ വിറ്റാമിൻ ഡി ലഭിക്കുന്നതിനായി വെയിൽ കൊള്ളുന്ന സമയം വളരെ പ്രധാനമാണ്.
രാവിലെ ഏഴരയ്ക്കു മുൻപ് ജോലിക്ക് പോയി സന്ധ്യയ്ക്ക് ശേഷം വീട്ടിലെത്തുന്ന ആളാണെങ്കിൽ വിറ്റാമിൻ ഡി കാര്യമായി ലഭിക്കില്ല.
യുവി ബി രശ്മികൾ ലഭിച്ചാൽ മാത്രമേ ശരീരത്തിന് വിറ്റാമിൻ ഡി ഉൽപാദിപ്പിക്കാൻ സാധിക്കുകയുള്ളൂ.
അൾട്രാവയലറ്റ് വികിരണങ്ങൾ ഏറ്റവും ശക്തമായിരിക്കുന്ന സമയം രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ്.
അതിരാവിലെയും വൈകുന്നേരവും വളരെ വൈകിയും സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യകരമാണ്. എന്നാൽ അൾട്രാവയലറ്റ് വികിരണങ്ങളാവും ഈ സമയത്ത് ലഭ്യമാവുന്നത്.
ഈ സമയം വളരെ കുറച്ചു മാത്രം വിറ്റാമിൻ ഡി സിന്തസിസ് സാധ്യമാകുകയുള്ളൂ.
സൺസ്ക്രീൻ ഇടാതെ കുറച്ചു സമയത്തേക്ക് വെയിൽകൊള്ളുന്നത് ഏറെ ഗുണം ചെയ്യും.
രാവിലെ വെയിലുദിച്ചതിനുശേഷമോ വൈകുന്നേരമോ പുറത്തിറങ്ങുന്ന ശീലം നല്ലതാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates