സമകാലിക മലയാളം ഡെസ്ക്
പല്ലുകളുടെ ആരോഗ്യം നിലനിർത്താൻ പല്ല് തേക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് നമുക്കെല്ലാവർക്കും.
എന്നാൽ പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ പല്ലുതേച്ചാൽ മാത്രം പോരാ അതിനുപയോഗിക്കുന്ന ടൂത്ത് ബ്രഷിന്‍റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം.
കാലപ്പഴക്കം ചെന്ന ടൂത്ത്ബ്രഷ് ഉപയോഗിക്കുന്നത് വായിൽ അണുക്കൾ പെരുകാനും ദാന്തപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്തേക്കാം.
അതിനാൽ ഒരു നിശ്ചിത കാലയളവിനുള്ളിൽ ടൂത്ത് ബ്രഷ് മാറ്റേണ്ടത് അത്യാവശ്യമാണെന്ന് ദന്തരോഗ വിദഗ്‌ധർ പറയുന്നു.
കുറഞ്ഞത് മൂന്ന് മുതൽ നാല് മാസം കൂടുമ്പോൾ ടൂത്ത് ബ്രഷ് മാറ്റണമെന്ന് ദന്തരോഗ വിദഗ്‌ധർ പറയുന്നത്.
കുട്ടികളുടെ ടൂത്ത് ബ്രഷുകൾ രണ്ട് മാസം കൂടുമ്പോൾ മാറ്റേണ്ടതാണ്.
ദീർഘനാൾ ഒരേ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് ബാക്ടീരിയ, യീസ്റ്റ്, ഫംഗസ് തുടങ്ങിയ അണുക്കൾ അടിഞ്ഞുകൂടാൻ ഇടയാക്കുകയും വിവിധ ദന്തപ്രശ്‌നങ്ങള്‍ ഉണ്ടാകാൻ കാരണമാകുകയും ചെയ്‌തേക്കും.
കാലാവധിക്ക് മുമ്പ് തന്നെ ടൂത്ത് ബ്രഷിന്‍റെ ബ്രിസലുകള്‍ തേഞ്ഞുപോകുകയോ വളയുകയോ പിളരുകയോ ചെയ്‌താലും പിന്നീടത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
പനി, ജലദോഷം, വൈറൽ അണുബാധ എന്നിവ ഉൾപ്പെടെയുള്ള പകർച്ചവ്യാധികള്‍ വന്നുപോയതിന് ശേഷവും ടൂത്ത് ബ്രഷ് മാറ്റേണ്ടത് അത്യാവശ്യമാണ്.
നിങ്ങൾ സുഖം പ്രാപിച്ചതിന് ശേഷവും ബാക്ടീരിയകളും വൈറസുകളും ടൂത്ത് ബ്രഷില്‍ തങ്ങിനിൽക്കും. ഇത് വീണ്ടും നിങ്ങളെ അസുഖത്തിലേക്ക് തള്ളിവിടാൻ കാരണമാകും.
ദന്തസംബന്ധമായ സർജറി, റൂട്ട് കനാൽ തെറാപ്പി, മോണരോഗത്തിനുള്ള ചികിത്സ തുടങ്ങിയവയ്ക്ക് വിധേയരായവരും പഴയ ടൂത്ത് ബ്രഷ് മാറ്റി പുതിയത് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates