നല്ല ആരോഗ്യത്തിന് എത്ര മണിക്കൂർ ഉറങ്ങണം?

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യം നിലനിർത്താൻ നല്ല ഭക്ഷണവും വ്യായാമവും മാത്രം പോര.

Time to sleep for good health

ദിവസവും ലഭിക്കുന്ന ഉറക്കത്തിന്റെ അളവും ഗുണനിലവാരവും അത്ര തന്നെ പ്രധാനമാണ്.

Time to sleep for good health

എന്നാൽ ദിവസവും എത്ര മണിക്കൂർ ഉറങ്ങണം എന്ന ചോദ്യം പലർക്കുമുണ്ട്.

Time to sleep for good health

ചിലർക്ക് ആറുമണിക്കൂർ ഉറക്കം മതിയാകും. മറ്റുചിലർ എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങണം.

Time to sleep for good health

എന്നാൽ യഥാർഥത്തിൽ പ്രായം, ജീവിതശൈലി, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചാണ് ശരിയായ ഉറക്കസമയം തീരുമാനിക്കുന്നത്.

Time to sleep for good health

മതിയായ ഉറക്കം ലഭിക്കാത്തത് ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം, മാനസിക സമ്മർദ്ദം, ഓർമ്മക്കുറവ് തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

Time to sleep for good health

18 മുതൽ 64 വയസ് വരെയുള്ള മുതിർന്നവർക്ക് സാധാരണയായി ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കമാണ് നിർദേശിക്കുന്നത്.

Time to sleep for good health

65 വയസിന് മുകളിലുള്ളവർക്ക് ഏഴ് മുതൽ എട്ട് മണിക്കൂറും, കൗമാരക്കാർക്ക് എട്ട് മുതൽ 10 മണിക്കൂറും ഉറക്കം ആവശ്യമാണ്.

Time to sleep for good health

എന്നാൽ ഈ കണക്കുകൾ എല്ലാവർക്കും ഒരുപോലെയല്ല എന്ന് ഓർക്കണം. നിങ്ങളുടെ ശരീരത്തിന് എത്ര മണിക്കൂർ ഉറക്കം വേണമെന്ന് നിങ്ങളുടെ ശാരീരിക അവസ്ഥകളാണ് തീരുമാനിക്കുന്നത്.

Time to sleep for good health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File