ധാന്യങ്ങളും വിത്തുകളും എത്രനേരം കുതിർത്തു വെക്കണം? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പാചകം ചെയ്യുന്നതിന് മുൻപ് ചില ഭക്ഷണസാധനങ്ങൾ നമ്മൾ കുതിർത്തതിന് ശേഷം മാത്രം ഉപയോ​ഗിക്കാറുണ്ട്.

Grains and seeds | Pinterest

ഇത് ഒരു പാചക രീതി മാത്രമല്ല, മറിച്ച് ഭക്ഷണത്തിലെ പോഷകങ്ങൾ പൂർണ്ണമായി ശരീരത്തിന് ലഭ്യമാക്കാനുള്ള ഒരു ശാസ്ത്രീയ മാർഗ്ഗം കൂടിയാണ്.

Grains and seeds | Pinterest

വിവിധ ഭക്ഷണസാധനങ്ങൾ കുതിർത്തുവെക്കേണ്ട കൃത്യമായ സമയക്രമം എത്രയാണെന്ന് നോക്കാം.

Grains and seeds | Pinterest

നിലക്കടല

6-8 മണിക്കൂർ വരെ കുതിർത്ത് വെയ്ക്കണം. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും.

Peanut | Pinterest

വിത്തുകൾ

ചിയാ വിത്തുകൾ, ഫ്ലാക്സ് സീഡ് എന്നിവ 20-30 മിനിറ്റ് നേരമെങ്കിലും കുതിർത്തുവെയ്ക്കേണ്ടതുണ്ട്. ഈ വിത്തുകൾ വെള്ളം വലിച്ചെടുത്ത് ജെൽ രൂപത്തിലാകുന്നത് കുടലിലെ അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കുന്നു.

Chia and flax seeds | Pinterest

എന്നാൽ മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, എള്ള് എന്നിവ 4-6 മണിക്കൂർ വരെയാണ് കുതിർത്ത് വെയ്ക്കേണ്ടത്.

Pumpkin seeds, sunflower seeds, sesame seeds | AI Generated

ധാന്യങ്ങൾ

അരി 30 മിനിറ്റ് മുതൽ 2 മണിക്കൂർ വരെയും ഓട്സ്, ക്വിനോവ എന്നിവ 6-8 മണിക്കൂർ വരേയും കുതിർക്കണം.

Rice, oats, quinoa | Pinterest

പരിപ്പ് വർഗ്ഗങ്ങൾ

വൻപയർ 10-12 മണിക്കൂർ വരെയെങ്കിലും കുതിർക്കാതെ ഉപയോഗിക്കരുത്. വേവിക്കുന്നതിന് മുൻപ് കുതിർത്ത വെള്ളം കളയേണ്ടതാണ്. കടല 8-12 മണിക്കൂർ വരേയും കുതിർക്കണം.

Vigna | Pinterest

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണസാധനങ്ങൾ കുതിർത്തുവെക്കുമ്പോൾ ചൂടുവെള്ളത്തിൽ കുതിർക്കുന്നത് എൻസൈമുകളെ നശിപ്പിക്കും. അതുപോലെ കുതിർത്ത ശേഷം വെള്ളം മാറ്റി നന്നായി കഴുകി വേണം ഉപയോഗിക്കാൻ.

Hot water | Pinterest

കുതിർത്തുവെച്ച സാധനങ്ങൾ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കുതിർക്കുന്നത് കൊണ്ട് മാത്രം ഭക്ഷണം പൂർണ്ണമായി ദഹിക്കില്ലെന്നും കൃത്യമായ പാചകം അത്യാവശ്യമാണെന്നും ഓർക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File