വേനൽക്കാലമാണ്, ഫ്രിഡ്ജിനും വേണം കരുതൽ

സമകാലിക മലയാളം ഡെസ്ക്

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് കൂടുതലാണ്.

പ്രതീകാത്മക ചിത്രം | Pinterest

വേനൽക്കാലത്ത് മനുഷ്യരും മൃ‍​ഗങ്ങളും മാത്രമല്ല ചില ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോ​ഗത്തിലും ജാ​ഗ്രത പാലിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഇലക്ട്രോണിക് ഉപകരണമാണ് ഫ്രിഡ്ജ്

Fridge | Pinterest

വേനൽ കാലത്ത് ഫ്രി‍ഡ്ജ് അമിതമായി ചൂടായി പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.

Fridge | Pinterest

ഫ്രിഡ്ജ് സുരക്ഷിതമായി എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം.

Fridge | Pinterest

അന്തരീക്ഷത്തിലെ താപനില 40 ഡിഗ്രിക്ക് മുകളിൽ എത്തുമ്പോൾ, നിങ്ങളുടെ റൂമിലെ താപനിലയുമായി പൊരുത്തപ്പെടാൻ ഫ്രിഡ്ജിന് കഴിയാതെ വരുകയും ഫ്രിഡ്ജിന് കൂടുതൽ ലോഡ് എടുക്കേണ്ടിയും വരുന്നു.

Fridge | Pinterest

ലോഡ് കൂടുന്നതിനൊപ്പം ഫ്രിഡ്ജിന്റെ കംപ്രസറിൽ അമിത സമ്മർദ്ദവും ഉണ്ടാക്കുന്നു. ഇത് ഫ്രിഡ്ജിലെ മെഷീൻ തകരാറാകാനും പൊട്ടിത്തെറിക്ക് കാരണമാകുകയും ചെയ്യുന്നു.

Fridge | Pinterest

ഫ്രിഡ്ജ് വെക്കുന്നത് എപ്പോഴും ഭിത്തിയിൽ നിന്നും കുറഞ്ഞത് 4 മുതൽ 6 ഇഞ്ച് വരെ അകലം പാലിച്ചായിരിക്കണം.

Fridge | Pinterest

ഫ്രിഡ്ജ് പ്രവർത്തിക്കുമ്പോൾ അതിന്റെ കംപ്രസറിൽ നിന്ന് പുറത്തേക്ക് വരുന്ന ചൂട് വായുവിന് പോകാൻ ഇടം നൽകണം.

Fridge | Pinterest

ഭിത്തിയോട് ചേർത്ത് വെക്കുമ്പോൾ ചൂടുവായു പുറത്തുപോകാതെ വരികയും കംപ്രസർ വേഗത്തിൽ ചൂടാവുകയും ചെയ്യും.

Fridge | Pinterest

ചൂട്ക്കാലമായതിനാൽ ഫ്രിഡ്ജിന്റെ ഉള്ളിലെ താപനിലയും മാറ്റം വരുത്തണം. താപനില മീഡിയത്തിൽ വെക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ നിലനിർത്താൻ ശ്രദ്ധിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഫ്രിഡ്ജിന്റെ പുറക് വശത്തുള്ള കൂളിങ് കോയിലുകളിൽ പൊടി പറ്റിപ്പിടിച്ച് ഇരിക്കുന്നത് ഫ്രിഡ്ജിന് ചൂട് പുറന്തള്ളുന്നതിന് പ്രയാസങ്ങൾ ഉണ്ടാക്കും. ഇത് കംപ്രസറിന് ഇരട്ടി പണി നൽകും. കൃത്യമായ ഇടവേളകളിൽ പൊടി നീക്കം ചെയ്യുന്നത് സുരക്ഷ ഉറപ്പാക്കുകയും കംപ്രസറിന്റെ ജോലി ഭാരം കുറക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

ഫ്രിഡ്ജിന്റെ വാതിൽ കൃത്യമായി അടയ്ക്കണം. വാതിൽ അടയുന്നില്ലെങ്കിൽ പുറത്തെ ചൂടുവായു അകത്തേക്ക് കയറുകയും കംപ്രസർ കൂടുതൽ പ്രവർത്തിക്കേണ്ടി വരികയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

ഫ്രിഡ്ജിന്റെ ഉൾഭാഗം ഒരിക്കലും 70 ശതമാനത്തിൽ കൂടുതൽ നിറക്കാൻ പാടില്ല. വായുസഞ്ചാരം തടസ്സപ്പെടുന്നത് ഹോട്ട് സ്പോട്ടുകൾ ഉണ്ടാകാൻ കാരണമാകും. അതുപോലെ വെന്റുകൾക്ക് മുന്നിൽ വലിയ പാത്രങ്ങൾ വെക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File