സമകാലിക മലയാളം ഡെസ്ക്
തലയിൽ എണ്ണ പുരട്ടുന്നത് മുടിക്ക് ആവശ്യമായ പോഷണം നൽകുകയും വരണ്ടതും പൊട്ടുന്നതുമായ മുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു.
എന്നാൽ മഴക്കാലത്ത് തലയിൽ എണ്ണ പുരട്ടുന്നത് മുടിക്ക് ഗുണകരമാണെങ്കിലും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ഈ സമയത്ത് തലയോട്ടിയിൽ ഈർപ്പം കൂടുതലാകുന്നതിനാൽ തെറ്റായ രീതിയിൽ എണ്ണ ഉപയോഗിച്ചാൽ പൊടി, ചൊറിച്ചിൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾ വർധിക്കാം.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നേരിയ തോതിൽ എണ്ണ പുരട്ടുക. വെളിച്ചെണ്ണ, അർഗൻ, ബദാം ഓയിൽ പോലുള്ള എണ്ണകൾ ഉപയോഗിക്കാം
എണ്ണ പുരട്ടി കൂടുതൽ നേരം ഇടാതെ ഉടൻ തന്നെ കഴുകി കളയുക.
വിയർപ്പ് തങ്ങി നിൽക്കുമ്പോഴോ തലയിൽ ഈർപ്പമുള്ളപ്പോഴോ ഒരിക്കലും എണ്ണ പുരട്ടരുത്.
എണ്ണ പുരട്ടിയ ശേഷം വിരൽത്തുമ്പ് കൊണ്ട് തലയോട്ടിയിൽ മസാജ് ചെയ്യുക. ശേഷം സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates