വെള്ളമുള്ള കരിക്ക് കണ്ടെത്തി വാങ്ങാം

സമകാലിക മലയാളം ഡെസ്ക്

നല്ല വെയിലുള്ള സമയത്ത് നല്ലൊരു കരിക്ക് കുടിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് നമ്മൾ.

Tender coconut | Pinterest

പക്ഷെ കൊതിയോടെ ഒരു കരിക്ക് വാങ്ങി വെട്ടി കുടിക്കാൻ തുടങ്ങുമ്പോൾ പലപ്പോഴും നിരാശയായിരിക്കും ഫലം.

Tender coconut | Pinterest

ചിലതിൽ ഒട്ടും വെള്ളം കാണില്ല, മറ്റ് ചിലതിൽ കാമ്പ് ഉണ്ടാകില്ല, ചിലതാകട്ടെ തീരെ മധുരമില്ലാതെ വാടിപ്പോയിട്ടുണ്ടാകും.

Tender coconut | Pinterest

കരിക്ക് വാങ്ങുമ്പോൾ ഇത്തരം അബദ്ധങ്ങൾ പറ്റാതിരിക്കാൻ ചില പൊടിക്കൈകൾ അറിയാം.

Tender coconut | Pinterest

ഏറ്റവും വലിയ കരിക്ക് നോക്കി വാങ്ങിയാൽ നിറയെ വെള്ളം ഉണ്ടാകുമെന്ന ധാരണ തെറ്റാണ്. പകരം വലിപ്പത്തിനൊത്ത ഭാരം തോന്നുന്നത് തിരഞ്ഞെടുക്കുക. അതിൽ വെള്ളമുണ്ടെന്ന് ഉറപ്പിക്കാം.

Tender coconut | Pinterest

ഭാരം കുറഞ്ഞവ തിരഞ്ഞെടുക്കാതിരിക്കുക. ഭാരം കുറവാണെങ്കിൽ ഒന്നുകിൽ അത് വെട്ടിയിട്ട് ദിവസങ്ങൾ കഴിഞ്ഞ് വാടിയതാകാം, അല്ലെങ്കിൽ ഉള്ളിലെ വെള്ളം വറ്റി കാമ്പ് മൂത്ത അവസ്ഥയിലാകാം.

Tender coconut | Pinterest

കരിക്കിൽ വെള്ളമുണ്ടോ, കാമ്പുണ്ടോ എന്നറിയാനുള്ള ഏറ്റവും എളുപ്പവഴി അതൊന്ന് കുലുക്കി നോക്കുക എന്നതാണ്. കുലുക്കുമ്പോൾ വെള്ളം തുളുമ്പുന്ന ശബ്ദം ഇല്ലെങ്കിൽ, അതിൽ നിറയെ വെള്ളമുണ്ടെന്നും കാമ്പ് തീരെ ഉണ്ടായിരിക്കില്ലെന്നും മനസ്സിലാക്കാം.

Tender coconut | Pinterest

ചെറിയ രീതിയിൽ വെള്ളം കുലുങ്ങുന്ന ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ അതിൽ കുടിക്കാനുള്ള വെള്ളത്തിനൊപ്പം പാകത്തിനുള്ള മൃദുവായ കാമ്പും ഉണ്ടാകും.

Tender coconut | Pinterest

വലിയ ശബ്ദത്തിൽ വെള്ളം കുലുങ്ങുന്നുണ്ടെങ്കിൽ അത് തേങ്ങയാകാൻ തുടങ്ങിയതും, ഉള്ളിൽ വെള്ളം വളരെ കുറവായിരിക്കുന്നതുമായിരിക്കും.

Tender coconut | Pinterest

നല്ല പച്ച നിറമുള്ളതോ, അല്ലെങ്കിൽ ഗൗരിഗാത്രം പോലുള്ളവയാണെങ്കിൽ നല്ല മഞ്ഞ/ഓറഞ്ച് നിറമുള്ളതോ ആയ കരിക്ക് നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. പുറന്തോടിൽ കൂടുതലായി തവിട്ട് നിറത്തിലുള്ള പാടുകളോ ചുളിവുകളോ ഉണ്ടെങ്കിൽ അത് വാങ്ങാതിരിക്കുക.

Tender coconut | Pinterest

കരിക്കിന്റെ ഞെട്ട് നിൽക്കുന്ന ഭാഗം ശ്രദ്ധിക്കുക. ഇത് നല്ല പച്ച നിറത്തിലോ ഇളം വെളുപ്പ് നിറത്തിലോ ആണെങ്കിൽ കരിക്ക് ഫ്രഷ് ആണെന്ന് മനസ്സിലാക്കാം.

Tender coconut | Pinterest

കരിക്ക് വാങ്ങുമ്പോൾ സാധാരണയായി ഉരുണ്ട ആകൃതിയിലുള്ളവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. നീളത്തിലുള്ള കരിക്കുകളെ അപേക്ഷിച്ച് ഉരുണ്ട കരിക്കുകളിലാണ് കൂടുതൽ വെള്ളം കാണാറുള്ളത്.

Tender coconut | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File