പൊട്ടിക്കാതെ തന്നെ തേങ്ങ ഫ്രഷ് ആണോയെന്ന് അറിയാം

സമകാലിക മലയാളം ഡെസ്ക്

തേങ്ങ പൊട്ടിക്കാതെ തന്നെ അത് ഫ്രഷ് ആണോ പഴകിയതാണോ എന്ന് ചെറിയ ലക്ഷണങ്ങൾ നോക്കി മനസിലാക്കാൻ കഴിയും.

Coconut

പുറംതോട്, ഭാരം, കുലുക്കുമ്പോഴുള്ള ശബ്‌ദം എന്നിവ ശ്രദ്ധിച്ചാൽ നല്ല തേങ്ങ എളുപ്പത്തിൽ തിരിച്ചറിയാം.

Coconut

കടയിൽ നിന്നും വാങ്ങുന്നതിന് മുൻപ് നല്ല തേങ്ങ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

Coconut

തേങ്ങ കുലുക്കി നോക്കാം

തേങ്ങ കൈയിൽ എടുത്ത് കുലുക്കുമ്പോൾ ഉള്ളിൽ വെള്ളത്തിന്റെ ശബ്ദം കേൾക്കുകയാണെങ്കിൽ നല്ലതാണെന്ന് ഉറപ്പിക്കാം. എന്നാൽ വെള്ളം ഒരുപാട് ഉള്ളതായി തോന്നിയാൽ അത് പാകമായില്ലെന്ന് ഉറപ്പിക്കാം

Coconut

ഭാരം

ഭാരമുള്ള തേങ്ങ തിരി‍ഞ്ഞെ‌ടുക്കാൻ ശ്രമിക്കുക കാരണം, ഭാരം കൂടിയ തേങ്ങയുടെ ഉള്ള് കുറച്ചുകൂടി കട്ടിയുള്ളതായിരിക്കും. വളരെ ഭാരം കുറഞ്ഞ തേങ്ങ ഉണങ്ങിയതോ പഴകിയതോ ആയിരിക്കാം.

Coconut

തേങ്ങയുടെ കണ്ണുകൾ

തേങ്ങയുടെ മുകളിൽ കാണുന്ന മൂന്ന് കറുത്ത പാടുകൾ വരണ്ടതും ഉറപ്പുള്ളതുമായിരിക്കണം. നനവോ പൂപ്പലോ ദുർഗന്ധമോ ഉണ്ടെങ്കിൽ തേങ്ങ കേടായിരിക്കാം. വിരൽ അമർത്തുമ്പോൾ മൃദുവായി തോന്നിയാൽ ഒഴിവാക്കുക.

Coconut

ദുർഗന്ധമുണ്ടോ എന്ന് നോക്കുക

തേങ്ങയ്ക്ക് പുളിച്ച മണമോ പഴകിയ മണമോ ഉണ്ടെങ്കിൽ അത് ഒഴിവാക്കണം. ഫ്രഷ് തേങ്ങയ്ക്ക് സാധാരണ നേരിയ സ്വാഭാവിക മണം മാത്രമേ ഉണ്ടാകൂ.

Coconut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika