സമകാലിക മലയാളം ഡെസ്ക്
മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന ചേരുവകളിൽ ഒന്നാണ് തേങ്ങ അല്ലെങ്കിൽ നാളികേരം.
നമ്മളിൽ കൂടുതൽ ആളുകളെയും കടയിൽ നിന്നും തേങ്ങാ വാങ്ങുന്നവരാണ്.
കടയിൽ നിന്നും വാങ്ങുന്ന തേങ്ങാ പുറമെ നല്ലതായിരിക്കും. എന്നാൽ വീട്ടിൽ വന്ന് പൊട്ടിച്ച് നോക്കുമ്പോഴായിരിക്കും ചീത്തയായ വിവരം അറിയുക.
ഇനി ഇങ്ങനെ പറ്റിക്കപ്പെടേണ്ട അവസ്ഥ വരാതിരിക്കാൻ നമ്മുക്ക് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
പൊതിക്കാത്ത തേങ്ങയാണ് വാങ്ങിക്കുന്നതെങ്കിൽ നല്ല പച്ച നിറത്തിലുള്ള മൂത്ത തേങ്ങ നോക്കി വാങ്ങുക.ധാരാളം വെള്ളവും, മാംസളമായ ഉൾക്കാമ്പും ഈ തേങ്ങയിലുണ്ടാകും. തവിട്ടു നിറമാണെങ്കിൽ ചിലപ്പോൾ വാടിയതോ മൂക്കാത്തതോ ആകാനുള്ള സാധ്യതയുണ്ട്.
നല്ലതു പോലെ ഉരുണ്ട തേങ്ങയിൽ വെള്ളം കൂടുതലായിരിക്കും. എന്നാൽ കുറച്ചൊന്നു വീതികൂടിയതു പോലെ ഇരിക്കുന്ന തേങ്ങകൾ നല്ലതുപോലെ മൂത്തതായിരിക്കും. ഇവയിൽ വെള്ളവും കുറവായിരിക്കും. കറികളിൽ അരയ്ക്കാൻ ഈ തേങ്ങയാണ് ഏറ്റവും നല്ലത്.
തേങ്ങ കുലുക്കി നോക്കുമ്പോൾ അകത്തുള്ള വെള്ളത്തിന്റെ ശബ്ദം കേട്ടാൽ തേങ്ങ നല്ലതാണെന്നു മനസിലാക്കാം. നല്ലതുപോലെ മൂത്ത, വിളഞ്ഞ തേങ്ങയാണ് ആവശ്യമെങ്കിൽ കുലുങ്ങുന്ന തേങ്ങ നോക്കി വാങ്ങാൻ ശ്രദ്ധിക്കണം.
തേങ്ങയുടെ മുകളിലുള്ള മൂന്ന് കണ്ണുകളും നനവില്ലാത്തതും പൂപ്പൽ പിടിക്കാത്തതുമാണോ എന്ന് ശ്രദ്ധിക്കുക. കണ്ണുകൾ നനഞ്ഞിരുന്നാൽ അത് ചീത്തയായ തേങ്ങയാകാം.
തേങ്ങയുടെ മണം നോക്കി വാങ്ങുന്നതും നല്ലതാണ്. ചീത്തയായ മണം ഉണ്ടെങ്കിൽ അത് കേടായ തേങ്ങയാകാനും സാധ്യതയുണ്ട്.
തേങ്ങയുടെ തോടിൽ വിള്ളൽ ഉണ്ടെങ്കിൽ വാങ്ങാതിരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates