ചായ കപ്പുകളിലെ പറ്റിപ്പിടിച്ചിരിക്കുന്ന കറ വൃത്തിയാക്കി പുത്തനാക്കാം

സമകാലിക മലയാളം ഡെസ്ക്

കറപിടിച്ച ചായ കപ്പുകൾ ഉപേക്ഷിച്ച് പുതിയത് വാങ്ങുന്നതാണ് പല വീടുകളിലെയും ശീലം.

Stained tea cups

എന്നാൽ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് എളുപ്പം കപ്പിലെ ചായക്കറ നീക്കം ചെയ്യാൻ സാധിക്കും.

Stained tea cups

കപ്പിൽ കുറച്ച് ഉപ്പും അതിലേക്ക് നാരങ്ങ നീരും ഒഴിക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകാം. ഇത് കപ്പിലെ ദുർഗന്ധത്തെയും കറയേയും എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ചായ കപ്പിൽ കുറച്ച് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് ബേക്കിങ് സോഡ ചേർക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ കപ്പ് തിളക്കമുള്ളതാകും.

Baking soda | Pinterest

ചായ കപ്പ് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം, രണ്ട് ഗ്രാമ്പു കപ്പിൽ ഇട്ടുവയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം എടുത്തുമാറ്റാം. ഇത് കപ്പിനുള്ളിൽ സുഗന്ധം പരത്താൻ സഹായിക്കുന്നു.

Clove | Pinterest

ചായ കപ്പിലെ ദുർഗന്ധത്തിന് ഉണങ്ങിയ നാരങ്ങ തോട് കപ്പിൽ ഇട്ടുവയ്ക്കാം. ദുർഗന്ധം അകറ്റി നല്ല ഗന്ധം ലഭിക്കാൻ ഇതിലൂടെ സാധിക്കുന്നു.

Dried lemon peel

വൃത്തിയാക്കിയ കപ്പിൽ ഏലയ്ക്ക ഇട്ടുവയ്ക്കാം. ഇത് ഓരോ തവണ ഉപയോഗിക്കുമ്പോഴും നല്ല ഗന്ധം ലഭിക്കാൻ സഹായിക്കുന്നു.

Cardamom | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File