കൊളസ്ട്രോള്‍ നിയന്ത്രിച്ച് ഹെൽത്തിയാകാം, ഈ ടിപ്പുകള്‍ പരീക്ഷിക്കൂ

സമകാലിക മലയാളം ഡെസ്ക്

ആളുകൾക്കിടയിൽ ഇപ്പോള്‍ സാധാരണമായി കാണുന്ന അസുഖമാണ് കൊളസ്ട്രോള്‍.

പ്രതീകാത്മക ചിത്രം | Pinterest

കൊളസ്ട്രോള്‍ ഉണ്ടെങ്കിൽ ഹൃദ്രോഗവും സ്ട്രോക്കും വരാനുള്ള സാധ്യതകള്‍ വളരെയധികം കൂടുതലാണ്.

പ്രതീകാത്മക ചിത്രം | Pinterest

കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള കുറച്ച് ടിപ്പുകള്‍ പരിചയപ്പെടാം

പ്രതീകാത്മക ചിത്രം | Pinterest

ആരോഗ്യകരമായ ഭക്ഷണം

നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം ക‍ഴിക്കുന്നത് കൊളസ്ട്രോളിനെ ഒരു പരിധി വരെ തടയാ‍ൻ സഹായിക്കുന്നു. ഓട്സ്, പ‍ഴവർഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ക‍ഴിക്കുക. നട്ട്സിലു‍ള്ള കൊ‍ഴുപ്പുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോളിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

വ്യായാമം ചെയ്യുക

ശാരീരികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. നടക്കുകയും, സൈക്ലിങും ചെയ്യുക. അരമണിക്കൂറെങ്കിലും സൈക്ലിങ് ചെയ്യുന്നത് ശരീരത്തിന് നല്ലതാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

പുകവലി ഉപേക്ഷിക്കുക

പുകവലിക്കുന്നതിലൂടെ നല്ല കൊളസ്ട്രോള്‍ നശിക്കുകയും രക്തക്കു‍ഴലുകളെ ബാധിക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ജങ്ക് ഫുഡുകള്‍ ഒ‍ഴിവാക്കുക

വറുത്ത ഭക്ഷണങ്ങള്‍, ബട്ടർ, റെഡ് മീറ്റ് എന്നിവയിൽ വളരെയധികം ട്രാൻസ് ഫാറ്റുകളുണ്ട്. അതിനാൽ അവ ക‍ഴിക്കുന്നത് കുറയ്ക്കുക. അമിതമായി ക‍ഴിക്കുന്നത് കൊളസ്ട്രോള്‍ കൂടുവാൻ ഇടയാക്കും.

Junk food | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File