പാനിപൂരി മുതൽ ഭേൽപുരി വരെ, സുരക്ഷിതമായി കഴിക്കാനുള്ള ടിപ്സ്

സമകാലിക മലയാളം ഡെസ്ക്

വഴിയോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങളിൽ പലരുടെയും പ്രിയപ്പെട്ടതാണ് ചാട്ട് വിഭവങ്ങൾ.

Chaat Food

എന്നാൽ ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ചാട്ടുകൾ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കാനും സാധ്യതയുണ്ട്.

Chaat Food

അതിനാൽ വഴിയോരങ്ങളിൽ നിന്നും ചാട്ട് കഴിക്കുമ്പോൾ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രുചിയും ആരോഗ്യവും ഒരുപോലെ സംരക്ഷിക്കാം.

Chaat Food

ചാട്ട് ലവേഴ്സിന് സഹായകരമായ ചില സുരക്ഷാ ടിപ്സുകൾ നോക്കാം.

Chaat Food

ചേരുവകളുടെ പഴക്കം പരിശോധിക്കാൻ കഴിഞ്ഞില്ലെങ്കിലും, മുന്നിൽ വെച്ച് അപ്പപ്പോൾ തയ്യാറാക്കി തരുന്ന ഭക്ഷണത്തിന് മുൻഗണന നൽകുക.

Chaat Food

ഉറവിടം അറിയാത്ത വെള്ളം ഉപയോഗിക്കുന്ന കടകളിൽ നിന്ന് പാനി പൂരി കഴിക്കുന്നത് ഒഴിവാക്കുക.

Chaat Food

കച്ചവടക്കാരൻ കൈകൾ കഴുകുന്നുണ്ടോ എന്നും ​ഗ്ലൗസുകൾ ധരിച്ചിട്ടുണ്ടോ എന്നും ചേരുവകൾ മൂടിവെച്ചിട്ടുണ്ടോ എന്നും ശ്രദ്ധിക്കുക.

Chaat Food

അധികനേരം തുറന്നുവെച്ച ചട്നികളും ഉരുളക്കിഴങ്ങ് കൂട്ടുകളും പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്.

Chaat Food

തിരക്കുള്ള കടകൾ തിരഞ്ഞെടുക്കുക.കൂടുതൽ ആളുകൾ എത്തുന്ന കടകളിൽ ഭക്ഷണസാധനങ്ങൾ വേഗത്തിൽ തീർന്നുപോകുന്നതിനാൽ അവിടെ പുതിയ സാധനങ്ങൾ ലഭിക്കാൻ സാധ്യത കൂടുതലാണ്.

Chaat Food

സവാള, മല്ലിയില തുടങ്ങിയവ നന്നായി കഴുകിയതാണെന്ന് ഉറപ്പാക്കുക. ഇല്ലെങ്കിൽ അവയിലൂടെ അണുക്കൾ പടരാം.

Chaat Food

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam