നാരങ്ങ വാങ്ങുമ്പോൾ കൂടുതൽ നീരുള്ളത് എങ്ങനെ കണ്ടെത്താം

സമകാലിക മലയാളം ഡെസ്ക്

കടകളിൽ പോയാൽ നമ്മൾ എപ്പോഴും വാങ്ങുന്ന ഒന്നാണ് നാരങ്ങ.

Lemon | Pinterest

എന്നാൽ വീട്ടിലെത്തി നാരങ്ങ മുറിച്ച് നോക്കുമ്പോഴാകും അതിൽ ഒട്ടും നീരില്ലെന്ന കാര്യം മനസ്സിലാകുന്നത്.

Lemon squeezing | Pinterest

മിക്കവരും കരുതുന്നത് നാരങ്ങ മുറിച്ച് നോക്കിയാൽ മാത്രമാണ് അതിൽ നീരുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുക എന്നതാണ്.

Lemon squeezing | Pinterest

എന്നാൽ കടയിൽ നിന്ന് നാരങ്ങ വാങ്ങുമ്പോൾ തന്നെ അത് നീരുള്ളതാണോ അല്ലയോ എന്ന് തിരിച്ചറിയാനാകും.

Lemon | Pinterest

നീരുള്ള നാരങ്ങ തിരിച്ചറിയാനുള്ള ചില ലളിതമായ ടിപ്പുകൾ നോക്കാം.

Lemon | Pinterest

നാരങ്ങയുടെ തൊലി നല്ല മിനുസമുള്ളതാണെങ്കിൽ അതിൽ ധാരാളം നീരുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ തൊലിപ്പുറം പരുക്കനും തടിച്ചതുമാണെങ്കിൽ നീര് വളരെ കുറവായിരിക്കും.

Lemon | Pinterest

നല്ല തിളക്കമുള്ള മഞ്ഞനിറത്തിലുള്ള നാരങ്ങകളാണ് നീരുള്ളവ. പച്ച നിറത്തിലുള്ളവയ്ക്ക് പുളി കൂടുതലായിരിക്കുമെങ്കിലും നീര് കുറവായിരിക്കും.

Lemon | Pinterest

രണ്ട് നാരങ്ങകൾ കയ്യിലെടുത്ത് നോക്കുക. വലിപ്പം ഒരുപോലെയാണെങ്കിലും അതിൽ ഭാരം കൂടുതൽ തോന്നുന്ന നാരങ്ങിയിലായിരിക്കും കൂടുതൽ നീരുണ്ടാവുക.

പ്രതീകാത്മക ചിത്രം | AI Generated

നാരങ്ങകൾ വിരലുകൾ കൊണ്ട് പതുക്കെ ഒന്ന് അമർത്തി നോക്കുക. അത് അൽപം മയമുള്ളതാണെങ്കിൽ അതിൽ നീരുണ്ടെന്ന് ഉറപ്പിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

കടയിൽ നിന്നും വാങ്ങിയ നാരങ്ങ മുറിക്കുന്നതിന് ഒരു മിനിറ്റ് സമയം ചെറുചൂടുവെള്ളത്തിൽ ഇട്ടുവെയ്ക്കുകയോ അല്ലെങ്കിൽ തറയിൽ ഒന്ന് ഉരുട്ടുകയോ ചെയ്താൽ നീരെടുക്കുന്നത് എളുപ്പമാകും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File