സമകാലിക മലയാളം ഡെസ്ക്
മഴക്കാലത്തെ സൂര്യപ്രകാശത്തിന്റെ ലഭ്യതക്കുറവും അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പവും പൂച്ചെടികളെ സാരമായി ബാധിച്ചേക്കാം.
ആവശ്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് വേണ്ടവിധം പരിപാലിച്ചാല്‍ മഴക്കാലത്തെ ചെടികളുടെ പല രോഗങ്ങളും എളുപ്പത്തില്‍ മറികടക്കാനാകും.
മഴക്കാലത്ത് ചെടികളുടെ സംരക്ഷണത്തിനായുള്ള ചില വഴികൾ നോക്കാം
ചെടിക്ക് നല്‍കുന്ന വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കാം. വെള്ളം അധികമാകുന്നത് ചെടിയുടെ വേരുകള്‍ നശിച്ച് പോകാനും, ഫംഗസ്, ബാക്ടീരിയ തുടങ്ങിയവ ബാധിക്കാനും കാരണമായേക്കാം.
ചെടിച്ചട്ടിയില്‍ അധികമുള്ള വെള്ളം വാര്‍ന്നുപോകാനായി ഡ്രെയിനേജ് സംവിധാനം ഒരുക്കാം.
ചെടികള്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയേറെയുള്ള സമയമാണ് മഴക്കാലം. ഇലകളില്‍ മഞ്ഞളിപ്പ്, ഇലകളില്‍ പുള്ളിക്കുത്ത്, ഇല ചുരുണ്ടുപോകുക, തണ്ട് ചീയല്‍ എന്നിവ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാം.
രോഗങ്ങള്‍ വരാതിരിക്കാന്‍ മരുന്ന് തളിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കാം. ചെടികളില്‍ ഈര്‍പ്പംമൂലം ഫംഗസ് ബാധ ഇല്ലാതിരിക്കാന്‍ യോജിച്ച കുമിള്‍ നാശികള്‍ ഉപയോഗിക്കാം.
ഇന്‍ഡോര്‍ ചെടികള്‍ക്കും വേണം സംരക്ഷണം. അവയ്ക്ക് ശരിയായി വായു സഞ്ചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം.
മഴക്കാലത്തിന് മുന്‍പേ ചെടികള്‍ കൊമ്പുകോതി വെട്ടിയൊതുക്കി നിര്‍ത്താം. ഇത് ചെടിക്ക് കൂടുതല്‍ ശാഖകളുണ്ടായി നന്നായി വളരുന്നതിന് സഹായിക്കുന്നു.
ചെടികള്‍ നട്ടിരിക്കുന്നതും, ചെടിച്ചട്ടികളുടെ സ്ഥാനവും വെള്ളം കെട്ടിനില്‍ക്കുന്ന ഇടത്ത് ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. മഴവെള്ളം സ്വാഭാവികമായി വാര്‍ന്നുപോകാനുള്ള സാഹചര്യം ഉണ്ടാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates