ഒച്ചിനെ നാടു കടത്താം; ഈ പൊടിക്കൈകൾ പ്രയോഗിച്ചു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

തുലാവർഷം തുടങ്ങാറായില്ലേ, ഇനി വീടുകളിൽ കൊതുക്, അട്ട, ചിതല്‍ അങ്ങനെ പല ജീവികളുടെയും ശല്യം ഉണ്ടാകും.

snail | Pexels

അക്കൂട്ടത്തിലൊന്നാണ് വീടുകളിലെ നനവുളളയിടങ്ങളിലും ചെടികളിലുമെല്ലാം പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ചുകള്‍.

Snail | Pexels

ഒച്ചുകളെ പറമ്പില്‍നിന്നും വീടുകളില്‍നിന്നും തുരത്താന്‍ സഹായിക്കുന്ന ചില പൊടിക്കെെകള്‍ നോക്കാം

snail | Pexels

പൊടിച്ച മുട്ടത്തോട്

ഒച്ചിന്റെ ശല്യം ധരാളമായിട്ടുള്ള ചെടികള്‍ക്കും മറ്റും ചുറ്റും മുട്ടത്തോട് പൊടിച്ചിടുക. നേരായ പ്രതലത്തില്‍ക്കൂടി മാത്രം സഞ്ചരിക്കുന്ന ഒച്ചുകള്‍ക്ക് മുട്ടത്തോടുകള്‍ തീര്‍ക്കുന്ന പ്രതിരോധം തരണം ചെയ്ത് മുന്നോട്ട് പോയി ചെടിയെ നശിപ്പിക്കാന്‍ സാധിക്കുകയില്ല.

Egg shells | Pexels

പുതിനയില വിതറുക

ഒച്ചിന്റെ ശല്യമുള്ള പറമ്പുകളില്‍ പുതിനയില വിതറുക. പുതിനയിലയുടെ രൂക്ഷമായ രൂക്ഷഗന്ധം ഒച്ചുകളെ തുരത്താന്‍ സഹായിക്കും.

Green Mint Leaves | Pexels

മണ്ണ് കിളച്ചിടുക

കിളച്ച് മറിച്ചിട്ട മണ്ണില്‍ ഒച്ചുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ കിളച്ചിട്ടിരിക്കുന്ന മണ്ണില്‍ ഒച്ചുകളെ വളരെ അപൂര്‍വ്വമായിട്ട് മാത്രമാണ് നമ്മുക്ക് കാണാന്‍ സാധിക്കുക.

പ്രതീകാത്മക ചിത്രം | Pexels

ഉപ്പ് വിതറുക

ഒച്ചിനെ ഉടനടി നശിപ്പിക്കാന്‍ അതിന്റെ മുകളിലേക്ക് അല്പം ഉപ്പ് വിതറിയാല്‍ മതി. അതുപോലെ തന്നെ നമ്മുടെ തോട്ടങ്ങളില്‍ നിന്നും പറമ്പില്‍ നിന്നും ഒച്ചിനെ തുരത്താന്‍ മണ്ണില്‍ അല്പം ഉപ്പ് വിതറിയാല്‍ മതിയാകും.

പ്രതീകാത്മക ചിത്രം | Pexels

മാലിന്യ നിർമാർജനം

ഒച്ചുകൾ മുട്ടയിട്ടു പെരുകുന്നത് മാലിന്യങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലാണ്. അതിനാൽ മാലിന്യങ്ങൾ നിർമാർജനം ചെയ്ത് വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.

പ്രതീകാത്മക ചിത്രം | Pexels

പുകയില– തുരിശുലായനി തളിക്കാം

പുകയില 25 ഗ്രാം ഒന്നര ലീറ്റര്‍ വെള്ളത്തില്‍ എടുത്തു നന്നായി തിളപ്പിക്കണം. 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തലേ ദിവസം തന്നെ എടുത്തു വയ്ക്കണം. ഈ രണ്ടു ലായനികളും നന്നായി യോജിപ്പിച്ച് അരിച്ചെടുത്ത് വിളകളിലോ മരങ്ങളിലോ തളിച്ചുകൊടുക്കാം

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File