മനോഹരമായ കൺപീലികൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം

സമകാലിക മലയാളം ഡെസ്ക്

നീളമുള്ള മനോഹരമായ കൺപീലികൾ പലരുടെയും സ്വപ്നമാണ്.

Eyelash

രാസവസ്തുക്കളുടെയോ സൗന്ദര്യവ‍‍‍ർദ്ധക ഉൽപന്നങ്ങളുടെയോ സഹായമില്ലാതെ തന്നെ കൺപീലികൾ സ്വാഭാവികമായി വളർത്താൻ കഴിയുമെന്ന് അറിയാമോ?

Eyelash

വെറും രണ്ട് ആഴ്ച കൊണ്ട് മനോഹരമായ കൺപീലികൾ വള‍‍ർത്താനുള്ള ചില പൊടിക്കൈകൾ ഇതാ.

Eyelash

ദിവസവും രാത്രി ഒന്നു രണ്ട് തുള്ളി ശുദ്ധമായ വെളിച്ചെണ്ണ കൺപീലികളിൽ മൃദുവായി മസ്സാജ് ചെയ്യുന്നത് നല്ലതാണ്. കൺപീലികളിലെ പ്രോട്ടീൻ നഷ്ടപ്പെടുന്നത് തടയാനും അവയ്ക്ക് ബലം നൽകാനും വെളിച്ചെണ്ണ സഹായിക്കും.

Coconut oil | Pinterest

നേരിയ ചൂടുള്ള ഒലിവ് ഓയിൽ രാത്രിയിൽ കൺപീലികളിൽ പുരട്ടി കിടക്കുന്നതും കൺപീലികളുടെ വളർച്ചയ്ക്ക് ഗുണകരമാണ്. ഒലിവ് ഓയിലിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇയും മറ്റ് പോഷകങ്ങളും കൺപീലികൾക്ക് നല്ല ഈർപ്പവും പോഷണവും നൽകുന്നു.

Olive oil | Pinterest

ഗ്രീൻ ടീ തിളപ്പിച്ച് തണുക്കാൻ അനുവദിക്കുക. ശേഷം ഒരു കോട്ടൺ ബോൾ ഇതിൽ മുക്കി കൺപീലികളിൽ പുരട്ടാം. ഗ്രീൻ ടീയിലുള്ള ആന്റിഓക്‌സിഡന്റുകളും ഫ്ലവനോയിഡുകളും കൺപീലികളുടെ സ്വാഭാവിക വളർച്ചയെ വേഗത്തിലാക്കും.

Green tea | Pinterest

രാത്രിയിൽ കണ്‍പീലികളിൽ കറ്റാർ വാഴ ജെൽ പുരട്ടുന്നത് കണ്‍പീലികളുടെ ശക്തി മെച്ചപ്പെടുത്തുകയും പൊട്ടിപ്പോകുന്നത് തടയുകയും ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ഇതിലെ വിറ്റാമിൻ എ, സി, ഇ എന്നിവ കൺപീലികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

Aloe vera gel | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam