അടുക്കള വൃത്തിയായി സൂക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

പാചകം വളരെ ആസ്വാദകരമായി ചെയ്യുന്ന ഒരു ജോലിയാണ്. എന്നാൽ അത് ശരിക്കും ആസ്വദിക്കണമെങ്കിൽ നിങ്ങളുടെ സ്പേസ് വൃത്തിയുള്ളതായിരിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണങ്ങൾ പാകം ചെയ്യുന്ന ഇടമായതുകൊണ്ട് തന്നെ വൃത്തിയില്ലെങ്കിൽ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും ചേർന്ന് ബാക്റ്റീരിയകൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ അടുക്കള വൃത്തിയായി ഇരിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഉപയോഗിച്ച പാത്രങ്ങള്‍ കെട്ടിക്കിടക്കാതെ ഉടന്‍ കഴുകി വയ്ക്കുക. സിങ്ക് വൃത്തിയായി ഇരിക്കുന്നത് അടുക്കളയില്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്നത് തടയും. പാചകത്തിന്‌ കൂടുതല്‍ സൗകര്യം നല്‍കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

അടുക്കളയില്‍ ഉണ്ടാകുന്ന വെറ്റ്-ഡ്രൈ മാലിന്യങ്ങള്‍ വേര്‍തിരിച്ച് വെയ്ക്കാം.

പ്രതീകാത്മക ചിത്രം | Pinterest

അടുക്കളയില്‍ ടിഷ്യൂ കൂടുതലായി ഉപയോഗിക്കുന്നതിന് പകരം മൈക്രോഫൈബര്‍ തുണികള്‍ ഉപയോഗിക്കാം. അവ ഇടയ്ക്കിടെ കഴുകി വൃത്തിയായി സൂക്ഷിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

അടുക്കള ദിവസേന അടിച്ചുവാരി വൃത്തിയാക്കുക. കിച്ചണ്‍ കൗണ്ടറിനു മുകളിലുള്ള ടൈലുകളും സ്ഥിരമായി തുടച്ച് വൃത്തിയാക്കണം.

പ്രതീകാത്മക ചിത്രം | Pinterest

കിച്ചണ്‍ കൗണ്ടറില്‍ വീഴുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും, എണ്ണയും മറ്റും ഉടന്‍ തുടയ്ക്കുക. വൈകിയാല്‍ കറ പിടിച്ചു പോകുകയും അടുക്കളയുടെ വൃത്തിയും ഭംഗിയും നശിപ്പിക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

അടുക്കളയിലെ അലമാരകള്‍ കൃത്യമായ ഇടവേളകളില്‍ അകത്തും പുറത്തും വൃത്തിയാക്കണം.

പ്രതീകാത്മക ചിത്രം | Pinterest

പാത്രങ്ങള്‍, പാചകോപകരണങ്ങള്‍, ക്ലീനിംഗ് സാമഗ്രികള്‍ എന്നിവയ്ക്കായി പ്രത്യേക സ്‌പേസുകള്‍ ഉണ്ടാക്കി വയ്ക്കുന്നത് ആവശ്യമുള്ളത് എളുപ്പത്തില്‍ എടുക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file