സമകാലിക മലയാളം ഡെസ്ക്
മാമ്പഴം അധികദിവസം സൂക്ഷിച്ച് വെച്ചാൽ കേടുവരാനും അതിന്റെ സ്വാദ് മാറാനും സാധ്യതയുണ്ട്.
എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ച് വെയ്ക്കുകയാണെങ്കില് മാസങ്ങളോളം അവ കേടുകൂടാതെയിരിക്കും.
മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഇവ വായു കടക്കാത്ത സിപ്‌ലോക്ക് കവറുകളിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം. കവറിലെ വായു പൂർണ്ണമായും പുറത്തുപോയെന്ന് ഉറപ്പുവരുത്തുന്നത് മാമ്പഴം കൂടുതൽ കാലം ഫ്രഷ് ആയിരിക്കാൻ സഹായിക്കും.
നന്നായി പഴുത്ത മാമ്പഴം മിക്സിയിൽ അടിച്ചെടുത്ത് പൾപ്പ് രൂപത്തിലാക്കുക. ഇത് ഐസ് ട്രേകളിൽ ഒഴിച്ച് ഫ്രീസ് ചെയ്യാം. കട്ടയായ ശേഷം ഈ ക്യൂബുകൾ ഒരു പാത്രത്തിലേക്ക് മാറ്റി ഫ്രീസറിൽ വെച്ചാൽ ജ്യൂസിനും ഷേക്കിനും ആവശ്യാനുസരണം എടുക്കാം.
മാമ്പഴക്കഷ്ണങ്ങൾ ഒരു പാത്രത്തിലാക്കി അതിനു മുകളിൽ അല്പം പഞ്ചസാര ലായനി ഒഴിച്ച് ഫ്രീസ് ചെയ്യുന്നത് മാമ്പഴത്തിന്റെ സ്വാഭാവിക നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.
മുറിച്ച മാമ്പഴക്കഷ്ണങ്ങൾ ആദ്യം ഒരു ട്രേയിൽ നിരത്തി ഫ്രീസറിൽ വെച്ച് കട്ടിയാക്കുക. അതിനുശേഷം മാത്രം അവ ഒരു വലിയ പാത്രത്തിലേക്കോ കവറിലേക്കോ മാറ്റുക. ഇത് കഷ്ണങ്ങൾ തമ്മിൽ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കും.
പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം വായു കടക്കാത്ത ഗ്ലാസ് ജാറുകളിൽ മാമ്പഴ പൾപ്പ് നിറച്ച് ഫ്രീസറിൽ സൂക്ഷിക്കുന്നത് കൂടുതൽ ആരോഗ്യകരമാണ്. പൾപ്പ് കേടാകാതിരിക്കാൻ ഇത് സഹായിക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates