അടുക്കളയിലെ മസാലപ്പൊടികൾ ഫ്രഷായി നിലനിർത്താം

സമകാലിക മലയാളം ഡെസ്ക്

മസാലപ്പൊടികളാണ് നമ്മുടെ ഭക്ഷണങ്ങൾക്ക് രുചിയും മണവും നൽകുന്ന പ്രധാന ഘടകം.

Spices powder

എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇവയ്ക്ക് ഈർപ്പം പിടിക്കാനും പൂപ്പൽ വരാനും രുചിയും മണവും നഷ്ടപ്പെടാനും സാധ്യതയുണ്ട്.

Spices powder

പ്രത്യേകിച്ച് മഴക്കാലത്ത് മസാലപ്പൊടികൾ വേഗത്തിൽ കേടാകാനുള്ള സാധ്യത കൂടുതലാണ്.

Spices powder

മസാലപ്പൊടികൾ കേടാകാതെ സൂക്ഷിക്കാനുള്ള ചില എളുപ്പവഴികൾ അറിയാം.

Spices powder

മസാലപ്പൊടികൾ അമിതമായ ചൂടും ഈർപ്പവും ഏൽക്കുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത, തണുപ്പും ഇരുട്ടും ഉള്ള ഇടങ്ങളാണ് മസാലകൾ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യം.

Spices powder

മസാലപ്പൊടികൾ എപ്പോഴും വായു കടക്കാത്ത എയർടൈറ്റ് പാത്രങ്ങളിലായിരിക്കണം സൂക്ഷിക്കേണ്ടത്. ഇത് അവയുടെ മണവും രുചിയും പുതുമയും കൂടുതൽ കാലം നിലനിർത്താൻ സഹായിക്കും. ഗ്ലാസ് കൊണ്ടുള്ള എയർടൈറ്റ് ജാറുകൾ ഇതിനായി മികച്ച തിരഞ്ഞെടുപ്പാണ്.

Spices powder

പൊടികൾക്കു പകരം അവ മുഴുവനോടെ വാങ്ങാൻ ശ്രദ്ധിക്കാം. വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നതാണ് ഗുണകരം.

Spices

സ്റ്റൗവിന് സമീപമോ ഡിഷ്‌വാഷറിന് അരികിലോ പോലുള്ള സ്ഥിരമായി ചൂടും ഈർപ്പവും കൂടുതലുള്ള ഇടങ്ങളിൽ മസാലപ്പാത്രങ്ങൾ വയ്ക്കുന്നത് ഒഴിവാക്കണം. ഇത്തരം സാഹചര്യങ്ങൾ മസാലകൾ വേഗത്തിൽ കേടാകാൻ കാരണമാകും.

Spice powders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam