കരിഞ്ഞ് പോകാതെ ക്രിസ്പിയായി ഉള്ളി വറുത്തെടുക്കാം

സമകാലിക മലയാളം ഡെസ്ക്

പല ഇന്ത്യന്‍ കറികളിലും ഇങ്ങനെ പൊരിച്ചെടുത്ത ഉള്ളി ചേർക്കുന്നത് സാധാരണമാണ്.

crispy onion fry | Pinterest

ഉള്ളി വൃത്തിയായി, കൃത്യമായ പാകത്തില്‍ പൊരിച്ചെടുക്കുന്നത് വലിയൊരു കടമ്പ തന്നെയാണ്.

crispy onion fry | Pinterest

നല്ല സ്വര്‍ണനിറത്തില്‍ കരിഞ്ഞുപോകാതെ ഉള്ളി എങ്ങനെ വറുക്കാം എന്ന് നോക്കാം.

crispy onion fry | Pinterest

ഒരു കിലോ ഉള്ളി വറുക്കാൻ ഒരു ലിറ്റര്‍ എണ്ണയാണ് ആവശ്യം. എണ്ണയുടെ അളവ് കുറഞ്ഞു പോയാല്‍ ഉള്ളിയിലേക്ക് കൂടുതല്‍ എണ്ണ ആഗിരണം ചെയ്യപ്പെടുകയും പെട്ടന്ന് കരിഞ്ഞുപോകാൻ ഇടയാവുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

ഉള്ളി അരിയുന്നത് ഒരേ കനത്തിലായിരിക്കണം. അല്ലെങ്കിൽ ഉള്ളിയുടെ വേവ് വത്യാസമാവുകയും ചിലത് കരിഞ്ഞുപോകാനും ചിലത് പാകം ആകാതേയും വരും.

പ്രതീകാത്മക ചിത്രം | Pinterest

എണ്ണ നന്നായി ചൂടായ ശേഷം മാത്രം അതിലേക്ക് ഉള്ളി ഇടുക. അല്ലെങ്കില്‍ ഉള്ളി കൂടുതല്‍ എണ്ണ കുടിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഉള്ളി ഇട്ട ശേഷം മീഡിയം അല്ലെങ്കില്‍ ഹൈ ഫ്ലെയിമില്‍ മാത്രം ഉള്ളി പൊരിക്കുക. തുടർച്ചയായി ഇളക്കാൻ മറക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

ഉള്ളി ഇളം സ്വര്‍ണ്ണനിറമാകുമ്പോള്‍ തന്നെ അടുപ്പത്ത് നിന്നും കോരിയെടുത്ത് ഒരു പേപ്പര്‍ ടവ്വലില്‍ തുല്യമായി പരത്തുക. ഇത് കുറച്ചു കഴിയുമ്പോള്‍ കുറച്ചു കൂടി കടും നിറമാകും.

crispy onion fry | Pinterest

ഉള്ളി വറുക്കുമ്പോൾ പെട്ടന്ന് ബ്രൗൺ നിറത്തിലാകാൻ പഞ്ചസാര ഒരു നുള്ള് ഇടാവുന്നതാണ്.

Sugar | Pinterest

ഉള്ളി പെട്ടന്ന്‌ പാകമാകാൻ വേണ്ടി ഒരു നുള്ള ഉപ്പ് ഇടാം.

Salt | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File