സമകാലിക മലയാളം ഡെസ്ക്
ചായ എന്നത് നമ്മുടെ ദിനചര്യയുടെ ഭാഗം തന്നെയാണ്. ചായ കുടിയ്ക്കാത്തവര്‍ ഒരുപാടുണ്ടാകുകയുമില്ല.
ചായയുണ്ടാക്കാന്‍ മിക്കവാറും പേര്‍ക്ക് അറിയാം. എന്നാല്‍ നല്ല ചായയുണ്ടാക്കാന്‍ പലര്‍ക്കും അറിയില്ല.
ചായ ഉണ്ടാക്കുമ്പോൾ ചില ടിപ്സ് ചെയ്താൽ ആർക്കും നല്ല ചായ ഉണ്ടാക്കാം.
നല്ല ചായയുണ്ടാക്കാന്‍ ആദ്യം വേണ്ടത് കടുപ്പമുള്ള ചായയാണോ കടുപ്പം കുറഞ്ഞ ചായയാണോ ഇടത്തരം ചായയാണോ എന്ന് തീരുമാനിക്കുകയാണ്. അത്യാവശ്യം കടുപ്പമുള്ള ചായയ്‌ക്കെങ്കില്‍ തുല്യ അളവില്‍ വെള്ളവും പാലും വേണം.
പാല് തന്നെ കൊഴുപ്പുള്ള പാലാണ് നല്ല ചായയ്ക്ക് നല്ലത്. തീരെ കൊഴുപ്പ് കുറഞ്ഞതെങ്കില്‍ വെള്ളത്തേക്കാള്‍ അല്‍പം കൂടുതല്‍ പാലെടുക്കാം. ഇത് രണ്ടും തിളപ്പിയ്ക്കാം.
ഇതിലേയ്ക്ക് ചായപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ക്കാം. കടുപ്പമുളള ചായയെങ്കില്‍ ചായപ്പൊടിയുടെ അളവ് കൂടുതല്‍, അല്ലെങ്കില്‍ കുറവ് എന്നതായിരിയ്ക്കും ക്രമം.
തേയില പൊടിയും ഇലയുമുണ്ട്. പലരും പല തരത്തിലേതാണ് ഉപയോഗിയ്ക്കുന്നത്. ഇലയ്ക്ക് പൊതുവേ കടുപ്പം കുറയും. പൊടിയ്ക്ക് കടുപ്പം കൂടും. ഇവ രണ്ടും മിക്‌സ് ചെയ്ത ചായപ്പൊടി ഉപയോഗിയ്ക്കുന്നതാണ് നല്ലത്.
കുറഞ്ഞ തീയില്‍ ചായ നല്ലതുപോലെ തിളയ്ക്കണം. ചൂടു കൂട്ടിയാല്‍ തിള ശരിയാകില്ല. കുറവ് തീ അല്ലെങ്കില്‍ മീഡിയം തീയില്‍ ഇത് നല്ലതുപോലെ തിളയ്ക്കണം.
കടുപ്പം കുറഞ്ഞ ചായ വേണമെന്നുള്ളവര്‍ കൂടുതല്‍ നേരം ഇത് തിളപ്പിയ്‌ക്കേണ്ടതില്ല. എന്നാല്‍ നല്ലത് പോലെ തിളയ്ക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ ചായയ്ക്ക് ഗുണമുണ്ടാകില്ല.
ചായ നല്ലത് പോലെ തിളച്ച ശേഷം ഇത് ഒരു പാത്രം കൊണ്ട് 1 മിനിറ്റിന് അടച്ചു വയ്ക്കണം. ശേഷം ഇത് ഊറ്റിയെടുക്കാം. ശേഷം അല്‍പം ഉയരത്തില്‍ പിടിച്ച്, അതായത് ഹോട്ടലുകളിലും മറ്റും ചെയ്യുന്നത് പോലെ ഒന്ന് രണ്ട് തവണ ആറ്റിയെടുക്കാം. ഇത് ചായയുടെ ഗുണം വര്‍ദ്ധിപ്പിയ്ക്കും.
ചായയില്‍ ഏലയ്ക്കാ, ഇഞ്ചി എന്നിവ ചേര്‍ക്കുന്നവര്‍ പാലും വെള്ളവും വയ്ക്കുമ്പോള്‍ ഇതിലേയ്ക്ക് ഇവ ചതച്ചിടുക. സ്ഥിരമായി ഈ രുചി വേണമെങ്കില്‍ ചായപ്പൊടിയില്‍ ഏലയ്ക്ക ചതച്ചിടാം. ഇത് സ്ഥിരം രുചി നല്‍കും.
കൂടുതല്‍ സമയം തിളയ്ക്കുമ്പോള്‍ കൂടുതല്‍ കടുപ്പമുണ്ടാകും. ആവശ്യത്തിനുള്ള കടുപ്പം അനുസരിച്ച് തിളപ്പിയ്ക്കുന്ന സമയം വ്യത്യാസപ്പെടുത്താം. പാല്‍ കൂടുതല്‍ വേണമെന്നുള്ളവര്‍ പാല്‍ കൂടുതല്‍ ചായ തിളപ്പിയ്ക്കുമ്പോള്‍ ചേര്‍ക്കണം. ചായ തിളച്ച ശേഷം പാല്‍ കൂടുതല്‍ ചേര്‍ക്കാന്‍ നില്‍ക്കരുത്.
ചുവട് അല്‍പം കട്ടിയുള്ള പാത്രമാണ് ചായ തിളപ്പിയ്ക്കാന്‍ ഏറ്റവും നല്ലത്. അല്ലാത്തതിന്റെ അടിയില്‍ കരിഞ്ഞ് പിടിയ്ക്കാനും ചായയുടെ രുചി തന്നെ മാറാനും സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates