ആപ്പിള്‍ മുറിച്ചുവച്ചാലുണ്ടാകുന്ന നിറം മാറ്റം തടയാം

സമകാലിക മലയാളം ഡെസ്ക്

ആപ്പിൾ ഒരിക്കല്‍ മുറിച്ചുകഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ അവയുടെ നിറം മാറി തവിട്ട് നിറത്തിലാകുന്നു.

Sliced Apple | Pinterest

ഇവ കഴിക്കാന്‍ സുരക്ഷിതമാണെങ്കിലും അവയുടെ സ്വാഭാവിക ഘടനയിലുണ്ടാകുന്ന മാറ്റം സാലഡോ മറ്റ് എന്തെങ്കിലുമോ തയ്യാറാക്കുന്നതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കുന്നു.

Sliced Apple | Pinterest

'എന്‍സൈമാറ്റിക് ബ്രൗണിംഗ്' എന്നാണ് ആപ്പിളിന്റെ ഈ സ്വാഭാവിക നിറംമാറ്റ പ്രക്രിയയെ പറയുന്നത്. ഓക്‌സിജന്‍ ആപ്പിളിലെ സംയുക്തങ്ങളുമായി ചോരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

Sliced Apple | Pinterest

ലളിതമായ ചെറിയ വിദ്യകളിലൂടെ ഈ നിറം മാറ്റത്തെ തടയാനാകും.

Sliced Apple | Pinterest

മുറിച്ച ആപ്പിള്‍ തണുത്ത വെള്ളത്തില്‍ മുക്കിവെക്കുക

ആപ്പിള്‍ കഷ്ണങ്ങള്‍ നിറം മാറാതിരിക്കാന്‍ തണുത്ത വെള്ളം നിറച്ച ഒരു പാത്രത്തില്‍ അവ മുക്കിവെക്കുക. തണുത്ത വെള്ളം ആപ്പിളിന്റെ പഴഭാഗവും ഓക്‌സിജനും തമ്മിലുള്ള പ്രവര്‍ത്തനത്തില്‍ തടസം സൃഷ്ടിക്കുന്നു. ഇത് എന്‍സൈമാറ്റിക് പ്രക്രിയ തടയുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ഉപ്പ് വെള്ളത്തിലിട്ട് വയ്ക്കുക

ദീര്‍ഘ നേരം ആപ്പിള്‍ ഫ്രഷായി വെക്കാന്‍ അര ടീസ്പൂണ്‍ ഉപ്പ് ഒരു കപ്പ് തണുത്ത വെള്ളത്തില്‍ കലര്‍ത്തി ഇതിൽ 10 മിനുറ്റ് നേരം മുറിച്ച ആപ്പിള്‍ കഷ്ണങ്ങള്‍ മുക്കിവയ്ക്കുക. പിന്നീട് ഈ വെള്ളം മാറ്റി തണുത്ത വെള്ളത്തില്‍ കഴുകിവെക്കുക. ആപ്പിളിന് ഉപ്പുരസം ഉണ്ടാകില്ല.

പ്രതീകാത്മക ചിത്രം | AI Generated

നാരങ്ങാവെള്ളത്തില്‍ മുക്കിവയ്ക്കുക

ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ഒരു കപ്പ് തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് ആപ്പിള്‍ കഷ്ണങ്ങള്‍ അഞ്ച് മിനുറ്റ് നേരത്തേക്ക് മുക്കിവയ്ക്കുക. 24 മണിക്കൂര്‍ നിറം മാറാതെയിരിക്കാന്‍ ഇത് സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ആപ്പിള്‍ തേന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക

ഒരു ടീസ്പൂണ്‍ തേന്‍ ഒരു കപ്പ് തണുത്ത വെള്ളത്തില്‍ കലര്‍ത്തി ലയിപ്പിക്കുക. തുടര്‍ന്ന് ഇതിലേക്ക് ആപ്പിള്‍ കഷ്ണങ്ങള്‍ ഇട്ട് അഞ്ച് മിനുറ്റ് നേരം വെക്കുക. 24 മണിക്കൂര്‍ വരെ ആപ്പിള്‍ കേടുകൂടാതെ ഇരിക്കുകയും.

പ്രതീകാത്മക ചിത്രം | AI generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File