സമകാലിക മലയാളം ഡെസ്ക്
വേനൽക്കാലത്ത് പലർക്കും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് ചൂടുകുരു.
ശരീരത്തിൻ്റെ ചില ഭാഗങ്ങളിൽ വിയർപ്പ് ഗ്രന്ഥിക്ക് തടസമുണ്ടാകുമ്പോഴാണ് ചൂട് കുരുക്കൾ ഉണ്ടാകുന്നത്.
ചൂടുകുരുവിനെ നേരിടാനുള്ള ചില മാർഗ്ഗങ്ങൾ നോക്കാം.
അയ്യഞ്ഞ നേർത്ത പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
ഏസി, ഫാൻ തുടങ്ങിയവ ഉപയോഗിച്ച് അന്തരീക്ഷ ഊഷ്മാവ് ക്രമീകരിക്കുക.
ഇടയ്ക്കിടെ തണുത്ത വെള്ളമോ നനഞ്ഞ തുണിയോ ഉപയോഗിച്ചു ശരീരം തണുപ്പിക്കുക
ക്രീമുകൾ, എണ്ണകൾ, പൗഡറുകൾ എന്നിവ വിയർപ്പ് ഗ്രന്ധികുഴലുകളിൽ കൂടുതൽ തടസ്സം സൃഷ്ടിക്കും എന്നതിനാൽ കഴിവതും ഇവ ഒഴിവാക്കുക.
പ്രിക്കിലി ഹീറ്റ് പൌഡറുകൾ വിപണിയിൽ സുലഭമാണ്. ഇവ ഉപയോഗിക്കുമ്പോൾ ചൊറിച്ചിലിന് ആശ്വാസം ലഭിച്ചേക്കാം എന്നതൊഴിച്ചാൽ, ചൂടുകുരു ഭേദമാകില്ല. മാത്രമല്ല, ചിലപ്പോൾ വിയർപ്പ് ഗ്രന്ധികുഴലുകളിൽ കൂടുതൽ തടസ്സം സൃഷ്ടിച്ച്, അവസ്ഥ കൂടുതൽ മോശമാകാം.മറിച്ച്, പൗഡർ ഇട്ടില്ലെങ്കിലും ചൂടുകുരു തനിയെ പോകുകയും ചെയ്യും.
അലർജി ഉണ്ടാക്കാനിടയുള്ള പദാര്‍ത്ഥങ്ങൾ പുരട്ടുകയോ, സോപ്പ് അമിതമായി ഉപയോഗിക്കുകയോ അരുത്.
വിറ്റാമിൻ സി ചൂടുകുരുവിനെ പ്രതിരോധിക്കും എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates