സമകാലിക മലയാളം ഡെസ്ക്
വണ്ടിയുടെ കീ എവിടെയാണ് വെച്ചത് എന്ന് ഓർക്കുന്നില്ലേ? വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ മറന്നുപോയോ? ഈ മറവി പ്രശ്നങ്ങൾ പലർക്കും ഉണ്ടല്ലേ?
ഇതിനെ അത്ര ലാഘവത്തോടെ കാണരുത്.
മറവി രോഗത്തിലേക്ക് വീഴും മുമ്പ് ഈ ശീലങ്ങൾ പരീക്ഷിച്ചാൽ മാറ്റം ഉണ്ടാകും.
ദിവസവും ഒരുമണിക്കൂർ വ്യായാമം ചെയ്യുക. വ്യായാമത്തിലേർപ്പെടുമ്പോൾ തലച്ചോറ് ഉൾപ്പെടെ മഴുവൻ ശരീരത്തിലേക്കും രക്തയോട്ടം വർധിക്കും. ഇത് ഓർമശക്തി കൂട്ടാൻ സഹായിക്കും.
മനസിനെ സജീവമാക്കുന്ന പ്രവർത്തനങ്ങൾ തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഇതുവഴി ഓർമ്മക്കുറവ് തടയാൻ കഴിയുന്നു. ക്രോസ് വേർഡ് പസിലുകൾ, വായന, ഗെയിമുകൾ എന്നിവയൊക്കെ മനസിനെ സജീവമാക്കും.
സാമൂഹിക ഇടപെടൽ വിഷാദവും സമ്മർദ്ദവും ഒഴിവാക്കാൻ സഹായിക്കും. ഇവ രണ്ടും ഓർമ്മക്കുറവിന് കാരണമാകുന്ന കാര്യങ്ങളാണ്. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായുമൊക്കെ ഒത്തുചേരാനുള്ള അവസരങ്ങൾ ഉണ്ടാക്കുക.
എല്ലാ കാര്യങ്ങൾക്കും ഒരു ചിട്ട ഉണ്ടാക്കിവെയ്ക്കുക. പ്രധാനപ്പെട്ട കാര്യങ്ങൾ രേഖപ്പെടുത്തിവെയ്ക്കുന്ന ശീലം വളർത്തിയെടുക്കുക.
ആവശ്യത്തിന് ഉറങ്ങുക. കുറവ് സമയം ഉറങ്ങുന്നത് ഓർമ്മക്കുറവിന് കാരണമാകുന്നു.
ആരോഗ്യകരമായ ഭക്ഷണരീതി തുടരുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, എന്നിവ കഴിക്കുക.
മദ്യപാനവും പുകവലിയും നിർത്തുക. ഇവ രണ്ടും തലച്ചോറിനെ ബാധിക്കുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates