മുടി കളർ ചെയ്യുമ്പോൾ നെറ്റിയിൽ നിറം പറ്റിയോ ? ഈ ടിപ്സ് പരീക്ഷിച്ചു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും ചെവിയിലും മറ്റും നിറം പറ്റിപ്പിടിച്ചു പാടുകളാകുന്നത് സ്വാഭാവികം.

പ്രതീകാത്മക ചിത്രം | Pinterest

ഇവ നീക്കം ചെയ്യാനുള്ള ചില വഴികളിതാ.

പ്രതീകാത്മക ചിത്രം | Pinterest

ഇളം ചൂടുവെള്ളത്തിൽ സോപ്പ് ലയിപ്പിച്ച് ഒരു കോട്ടൻ ബോൾ ഈ ലായനിയിൽ മുക്കി നിറം പിടിച്ചിരിക്കുന്ന ഭാഗത്ത് വൃത്താകൃതിയിൽ മസാജ് ചെയുക. പാടുകൾ നീങ്ങിയ ശേഷം ഈർപ്പം ഒപ്പിമാറ്റി മോയ്സ്ചറൈസർ പുരട്ടാൻ മറക്കേണ്ട.

പ്രതീകാത്മക ചിത്രം | AI Generated

അൽപം വെളിച്ചെണ്ണയോ ഓലീവ് ഓയിലോയെടുത്ത് ആ ഭാഗത്ത് പുരട്ടി 10 മിനിറ്റിനുശേഷം തുണികൊണ്ട് മെല്ലെ തുടയ്ക്കുക. പാട് അധികമായുണ്ടെങ്കിൽ എണ്ണ പുരട്ടി മണിക്കൂറുകൾക്കു ശേഷം തുടയ്ക്കുക.

Olive oil | Pinterest

നോൺ ജെൽ ടൂത്ത് പേസ്റ്റ് അൽപമെടുത്തു കറയിൽ പുരട്ടി ഏതാനും മിനിറ്റിനു ശേഷം ചൂടുവെള്ളത്തിൽ നനച്ച തുണികൊണ്ടു തുടക്കുക. ശേഷം മോയിസ്ചറൈസറും പുരട്ടുക.

പ്രതീകാത്മക ചിത്രം | AI Generated

മിസ്സല്ലർ വാട്ടറോ മേക്കപ്പ് റിമൂവിങ് വൈപ്സോ ഉപയോഗിച്ച് കറ പറ്റിപിടിച്ച ഭാ​ഗത്ത് തേച്ച് തുടക്കുക.കറ പെട്ടന്ന് മാഞ്ഞുപോകും.

പ്രതീകാത്മക ചിത്രം | Pinterest

ആഫ്റ്റർ ഷേവ് പഞ്ഞിയിൽ മുക്കി തുടച്ചാലും പാടുകൾ മായും

പ്രതീകാത്മക ചിത്രം | Pinterest

ഹെയർ കളർ ചെയ്യും മുൻപ് വാസലിൻ, മോയിസ്ചറൈസർ, ലിപ് ബാം എന്നിവയിലേതെങ്കിലും നിറം പറ്റാൻ സാധ്യതയുള്ള ഹെയർ ലൈനിലും ചെവിയിലും കഴുത്തിലും പുരട്ടിയാൽ നിറം ചർമത്തിൽ പിടിക്കില്ല.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File