സമകാലിക മലയാളം ഡെസ്ക്
ഹെയർ ഡൈ ചെയ്യുമ്പോൾ നെറ്റിയിലും ചെവിയിലും മറ്റും നിറം പറ്റിപ്പിടിച്ചു പാട് ഉണ്ടാകാറില്ലേ?
എന്നാൽ ഇനി അതിന് ടെൻഷൻ അടിക്കേണ്ട. അവ നീക്കം ചെയ്യാനുള്ള ചില വഴികളിതാ.
ഇളം ചൂടുവെള്ളത്തിൽ സോപ്പ് ലയിപ്പിച്ച് ഒരു കോട്ടൻ ബോൾ ഈ ലായനിയിൽ മുക്കി നിറം പിടിച്ചിരിക്കുന്ന ഭാഗത്ത് വൃത്താകൃതിയിൽ മസാജ് ചെയുക. പാടുകൾ നീങ്ങിയ ശേഷം ഈർപ്പം ഒപ്പിമാറ്റി മോയ്സ്ചറൈസർ പുരട്ടാൻ മറക്കേണ്ട.
അൽപം വെളിച്ചെണ്ണയോ ഓലീവ് ഓയിലോയെടുത്ത് ആ ഭാഗത്ത് പുരട്ടി 10 മിനിറ്റിനുശേഷം തുണികൊണ്ട് മെല്ലെ തുടയ്ക്കുക. പാട് അധികമായുണ്ടെങ്കിൽ എണ്ണ പുരട്ടി മണിക്കൂറുകൾക്കു ശേഷം തുടയ്ക്കുക.
നോൺ ജെൽ ടൂത്ത് പേസ്റ്റ് അൽപമെടുത്തു കറയിൽ പുരട്ടി ഏതാനും മിനിറ്റിനു ശേഷം ചൂടുവെള്ളത്തിൽ നനച്ച തുണികൊണ്ടു തുടക്കുക. ശേഷം മോയിസ്ചറൈസറും പുരട്ടുക.
മിസ്സല്ലർ വാട്ടറോ മേക്കപ്പ് റിമൂവിങ് വൈപ്സോ ഉപയോഗിച്ച് കറ പറ്റിപിടിച്ച ഭാഗത്ത് തേച്ച് തുടക്കുക.കറ പെട്ടന്ന് മാഞ്ഞുപോകും.
ആഫ്റ്റർ ഷേവ് പഞ്ഞിയിൽ മുക്കി തുടച്ചാലും പാടുകൾ മായും
ഹെയർ കളർ ചെയ്യും മുൻപ് വാസലിൻ, മോയിസ്ചറൈസർ, ലിപ് ബാം എന്നിവയിലേതെങ്കിലും നിറം പറ്റാൻ സാധ്യതയുള്ള ഹെയർ ലൈനിലും ചെവിയിലും കഴുത്തിലും പുരട്ടിയാൽ നിറം ചർമത്തിൽ പിടിക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates