സമകാലിക മലയാളം ഡെസ്ക്
നമ്മുടെ പ്രിയപ്പെട്ട വസ്ത്രത്തില്‍ കറ പുരളുന്നത് വളരെ വിഷമകരമായ സംഭവമാണ്.
സാധാരണയായി ഉണ്ടാകുന്ന കറകളൊക്കെ ഒന്നു കഴുകിയില്‍ പോകാന്‍ സാധ്യതയുള്ളവയാണ്. എന്നാൽ ചായക്കറ അങ്ങനെ പെട്ടെന്ന് പോകുന്നത് അല്ല.
ചായക്കറ കൊണ്ട് നിങ്ങളുടെ വസ്ത്രം മോശമായെങ്കില്‍ ഇനി പറയുന്ന ചെറിയ ചില കാര്യങ്ങള്‍ ഒന്നു പരീക്ഷിക്കാം
ചായക്കറ പറ്റിയാല്‍ ഉടന്‍ തന്നെ തണുത്ത വെള്ളത്തില്‍ കഴുകുക. ചായ വെള്ളത്തില്‍ ലയിക്കുന്നു. പക്ഷേ ഇത് ചായ വസ്ത്രത്തിലായി പെട്ടന്ന് തന്നെ ചെയ്യേണ്ടതാണ്. കുറേ സമയം വെച്ചിരുന്നാല്‍ കറ വസത്രത്തില്‍ പിടിച്ചുപോകുന്നു.
ചായക്കറ വസ്ത്രത്തിൽ പറ്റിയാൽ ആദ്യം വസ്ത്രം തണുത്ത വെള്ളത്തില്‍ അല്‍പനേരം മുക്കിവയ്ക്കണം. 20 മുതല്‍ 30 മിനിറ്റ് സമയംവരെ നന്നായി കുതിര്‍ത്ത് വെക്കുക. ഇനി ലിക്വിഡ് ഡിറ്റര്‍ജന്റ് കറയുള്ള ഭാഗത്ത് പുരട്ടി കറ മാറുന്നത് വരെ വൃത്താകൃതിയില്‍ തടവുക. ഒരിക്കല്‍ ചെയ്തുകഴിഞ്ഞാല്‍, വീണ്ടും വെള്ളത്തില്‍ കഴുകുക.
വസ്ത്രത്തിൽ കറയുള്ള ഭാഗം നനച്ച് അതിന് മുകളില്‍ ബേക്കിംഗ് സോഡ വിതറി രാത്രി മുഴുവന്‍ വെക്കുക .ശേഷം അടുത്ത ദിവസം ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്ത് കഴുകിക്കളയുക.
കറയായ വസ്ത്രം വെള്ളത്തില്‍ കുറച്ച് സമയം മുക്കിവെച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് ബേക്കിങ് സോഡ പേസ്റ്റ് ഉണ്ടാക്കി കറയില്‍ പുരട്ടുക. അടുത്ത ദിവസം കഴുകി കളയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates