സമകാലിക മലയാളം ഡെസ്ക്
അടുക്കളയിലെ കത്തി മൂർച്ച കുറഞ്ഞാൽ പച്ചക്കറികളും മീനും ഇറച്ചിയും മുറിക്കുന്നത് ബുദ്ധിമുട്ടാകുന്നതിന് പുറമേ അപകടസാധ്യതയും വർധിക്കും.
നല്ല മൂർച്ചയുള്ള കത്തി ഉപയോഗിക്കുന്നത് ജോലി വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ സഹായിക്കും.
വീട്ടിൽ തന്നെ ലളിതമായ ചില മാർഗങ്ങളിലൂടെ കത്തിയുടെ മൂർച്ച കൂട്ടാൻ കഴിയും.
വീട്ടിൽ കേടുവന്ന സെറാമിക്ക് കപ്പുകളോ പാത്രങ്ങളോ ഉണ്ടെങ്കിൽ അവയുടെ പൊട്ടിയ ഭാഗത്ത് കത്തി പതുക്കെ ഉരയ്ക്കുക.കത്തിക്ക് നല്ല മൂർച്ചയുണ്ടാക്കാൻ അനുയോജ്യമായ മാർഗമാണിത്.
മൂർച്ചയില്ലാത്ത കത്തിക്ക് മൂർച്ച കൂട്ടാൻ മറ്റൊരു കത്തി ഉപയോഗിച്ച് ഉരയ്ക്കുന്നത് നല്ലതായിരിക്കും. ഇങ്ങനെ ചെയ്താൽ കത്തിക്ക് മൂർച്ച കൂട്ടാൻ കഴിയും.
വീട്ടിൽ മുട്ടത്തോട് ഉണ്ടെങ്കിൽ കത്തിയുടെ മൂർച്ച കുറഞ്ഞ ഭാഗം അതിൽ ഉരസുക. അല്ലെങ്കിൽ പൊടിച്ചെടുത്ത് മുട്ടത്തോട് ഒരു അലുമിനിയം ഫോയിൽ പേപ്പറിനുള്ളിൽ വച്ച് കത്തിയിൽ ഉരസുക.
സാൻഡ് പേപ്പറിന് ഫ്രിക്ഷനുള്ളതിനാൽ കത്തിയുടെ മൂർച്ച കൂട്ടാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർഗമാണിത്.
ന്യൂസ് പേപ്പറിൽ കാർബണിന്റെ സാന്നിധ്യം കാരണം കറുത്ത മഷി ഒരു പോളിഷ് പോലെ കത്തിയിൽ പ്രവർത്തിക്കുന്നു. കൂടാതെ അതിലെ ഗ്രിറ്റ് കാത്തിയുടെ മൂർച്ച കൂട്ടാൻ നല്ലതാണ്. കത്തിയിൽ ന്യൂസ് പേപ്പർവെച്ച് നന്നായി ഉരക്കുക.കത്തിയുടെ മൂർച്ച കൂടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates