സമയം പോരെന്ന് തോന്നുന്നുണ്ടോ? ഇങ്ങനെ മാനേജ് ചെയ്യൂ

SREELAKSHMI P M

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട ഒന്നാണ് സമയം.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ പലപ്പോഴും ചെറിയ അശ്രദ്ധകളും മോശം പ്ലാനിങും കാരണം സമയം പാഴാകാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

നേരം നഷ്‌ടപ്പെടാതിരിക്കാനുള്ള ചില ലളിതവും ഫലപ്രദവുമായ മാർഗങ്ങൾ നോക്കാം

പ്രതീകാത്മക ചിത്രം | Pinterest

ടൈം മാനേജ്മെന്റിന് നമ്മൾ ഏറ്റവും ആദ്യം ചെയ്യേണ്ട ഒന്നാണ് നേരത്തെ എഴുന്നേൽക്കുക എന്നത്. അതിരാവിലെ എഴുന്നേൽക്കുന്നത് ടൈം മാനേജ്മെന്റിന് മാത്രമല്ല ആ ദിവസം ഊർജ്ജസ്വലരായി ഇരിക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഓരോ ദിവസവും ഉണ്ടാക്കേണ്ട ഭക്ഷണങ്ങളുടെ ചാർട്ട് തയ്യാറാക്കുക. ഇത് രാവിലെ കൂടുതൽ സമയം അടുക്കളയിൽ ചെലവഴിക്കുന്നത് തടയാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

പച്ചക്കറികളും പഴങ്ങളും നേരത്തെ കഴുകി വൃത്തിയാക്കി അരിഞ്ഞ് ഫ്രിഡ്ജിൽവെയ്ക്കുക. ഇത് പാചകം എളുപ്പമാക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങൾ അയേൺ ചെയ്ത് വെയ്ക്കുക. ഇത് രാവിലെയുള്ള ഓട്ടപ്പാച്ചിൽ കുറക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

അന്നന്ന് ചെയ്യേണ്ട കാര്യങ്ങൾ അന്നന്ന് തന്നെ ചെയ്യുക . കാര്യങ്ങൾ ചെയ്യാതെ ഇരിക്കുമ്പോൾ പണികൾ ഒന്നിന് മീതെ ഒന്നായി അടിഞ്ഞ് കൂടുകയും പിന്നീട് അവ ചെയ്യാൻ സമയമില്ലാതാവുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും പ്ലാൻ ചെയ്ത് ചെയ്യുന്നത് സമയം ലാഭിക്കാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

രാത്രിയിൽ നേരത്തെ ഭക്ഷണം കഴിച്ചതിന് ശേഷം നേരത്തെ തന്നെ കിടന്ന് ഉറങ്ങാൻ ശ്രമിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File