തേങ്ങയും തേങ്ങാപ്പാലും ഇനി മാസങ്ങളോളം ഫ്രഷായി സൂക്ഷിക്കാം

SREELAKSHMI P M

മലയാളികൾക്ക് ഒഴിച്ചുനിർത്താൻ കഴിയാത്ത ഒന്നാണ് തേങ്ങ.

പ്രതീകാത്മക ചിത്രം | Pexels

പല അവസരങ്ങളിലും നാം പൊട്ടിക്കുന്ന തേങ്ങയുടെ രണ്ട് ഭാഗവും ഉപയോഗിക്കേണ്ടി വരില്ല. ബാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാലും അവ പെട്ടെന്ന് ചീത്തയാകുന്നു.

പ്രതീകാത്മക ചിത്രം | Pexels

അമിതവില കൊടുത്ത് വാങ്ങുന്ന തേങ്ങ ഇത്തരത്തിൽ നശിച്ചുപോകാതിരിക്കാൻ എന്തുചെയ്യണമെന്ന് നോക്കിയാലോ

പ്രതീകാത്മക ചിത്രം | Pexels

ചിരകിയതോ കഷ്ണങ്ങളാക്കിയതോ ആയ തേങ്ങ വായു കടക്കാത്ത പാത്രത്തിലോ സിപ്പ് ലോക്ക് കവറിലോ ഇട്ട് ഫ്രിഡ്‌ജിൽ സൂക്ഷിക്കുക. ഇത് അ‌ഞ്ചു മുതൽ ഏഴ് ദിവസം വരെ പുതുമയോടെ ഇരിക്കാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | freepik

വെള്ളിച്ചെണ്ണയ്ക്ക് പ്രകൃതിദത്തമായ ആന്റിമെെക്രോബിയൽ ഗുണങ്ങളുണ്ട്. അതിനാൽ തേങ്ങാമുറി ഫ്രിഡ്‌ജിൽ വയ്ക്കുന്നതിന് മുൻപ് അൽപം വെള്ളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്. ഇത് തേങ്ങ ഫ്രഷായി ഇരിക്കാൻ സഹായിക്കുന്നു

പ്രതീകാത്മക ചിത്രം | Freepik

ഒന്നോ രണ്ടോ ആഴ്ചയൊക്കെ കഴിഞ്ഞ് ഉപയോഗിക്കുന്ന തേങ്ങ ആണെങ്കിൽ ചിരകിയോ,​ കഷ്ണങ്ങളാക്കിയോ സീൽ ചെയ്യാവുന്ന ഫ്രീസർ ബാഗിൽ വെയ്ക്കാവുന്നതാണ്. ഇങ്ങനെ അഞ്ച് മാസം മുതൽ ആറ് മാസം വരെ സൂക്ഷിക്കാവുന്നതാണ്

പ്രതീകാത്മക ചിത്രം | Freepik

വീട്ടിൽ തയ്യാറാക്കിയ തേങ്ങാ പാൽ വായു കടക്കാത്ത പാത്രത്തിൽ ഫ്രിഡ്ജിൽ 3-4 ദിവസം വരെ സൂക്ഷിക്കാം. ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി ഇളക്കാൻ ശ്രദ്ധിക്കാം

പ്രതീകാത്മക ചിത്രം | Freepik

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file