സമകാലിക മലയാളം ഡെസ്ക്
വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി ഉപയോഗിക്കുന്നവരാണ് നമ്മൾ.
എന്നാൽ ചില സമയങ്ങളിൽ എത്ര കഴുകിയാലും വസ്ത്രങ്ങളിലെ ദുർഗന്ധവും മാറുകയില്ല,നിറം മങ്ങുകയും ചെയ്യാറുണ്ട്.
തുണികൾ കഴുകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ചൂട് വെള്ളം
വസ്ത്രങ്ങൾ അണുവിമുക്തമാക്കാൻ ചൂട് വെള്ളത്തിൽ കഴുകുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ അമിതമായി ചൂടുള്ള വെള്ളത്തിൽ കഴുകുന്നത് തുണിക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. ഓരോ മെറ്റീരിയലിനും അനുസരിച്ചുവേണം കഴുകാൻ.
സോപ്പ് പൊടി
കൂടുതൽ സോപ്പ് പൊടി ഉപയോഗിച്ച് കഴുകുന്നത് വസ്ത്രത്തിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാക്കുന്നു. കഴുകുമ്പോൾ ചെറിയ അളവിൽ സോപ്പ് പൊടി ഉപയോഗിക്കുക.
കഴുകുമ്പോൾ
വസ്ത്രങ്ങൾ ഒരുമിച്ചിട്ടു കഴുകാതിരിക്കുക. വസ്ത്രങ്ങൾ അധികമായി കഴുകുമ്പോൾ വൃത്തിയില്ലാതാവുകയും ദുർഗന്ധത്തെ അകറ്റാൻ സാധിക്കാതെയും വരുന്നു. ഓരോ തുണിക്കനുസരിച്ച് വേണം കഴുകാൻ.കളർ വസ്ത്രങ്ങളും വെള്ള വസ്ത്രങ്ങളും ഒരുമിച്ച് അലക്കരുത്.
നന്നായി ഉണക്കണം
വസ്ത്രങ്ങൾ കഴുകിയതിന് ശേഷം നന്നായി ഉണക്കാൻ ശ്രദ്ധിക്കണം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ തുണികൾ ഉണക്കാൻ ശ്രദ്ധിക്കണം. ഇത് ദുർഗന്ധത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഉണങ്ങിയതിന് ശേഷം തുണികൾ എടുത്തുവെയ്ക്കണം.ഇല്ലെങ്കിൽ വെയിലിൽ കിടന്ന് നിറം മങ്ങും
എപ്പോഴും കഴുകരുത്
ജീൻസ്, ജാക്കറ്റ്, കട്ടിയുള്ള വസ്ത്രങ്ങൾ തുടങ്ങിയവ ഓരോ ഉപയോഗം കഴിയുമ്പോഴും കഴുകേണ്ടതില്ല. ഇത് വസ്ത്രങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. ഉപയോഗിച്ച് കഴിഞ്ഞാൽ സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ ഉണക്കിയെടുക്കുന്നതാണ് നല്ലത്.
വെയിൽ കൊള്ളിക്കാം
ഉപയോഗിച്ചതിന് ശേഷം വസ്ത്രങ്ങൾ അതുപോലെ മടക്കി അലമാരയിൽ സൂക്ഷിക്കാൻ പാടില്ല. പുറത്തിട്ട് ഉണക്കാൻ ശ്രദ്ധിക്കണം. ചെറിയ വെയിൽ കൊള്ളിക്കുന്നത് വസ്ത്രത്തിലെ ദുർഗന്ധം അകറ്റാൻ സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates