പല്ലുവേദനയ്ക്ക് ഉടൻ ആശ്വാസം വേണോ? പരീക്ഷിക്കാം ഈ പൊടിക്കൈകൾ

സമകാലിക മലയാളം ഡെസ്ക്

പല്ലുവേദന വന്നാൽ ചെറിയ ജോലികൾ പോലും ചെയ്യാൻ ബുദ്ധിമുട്ടാകും.

പ്രതീകാത്മക ചിത്രം | Pinterest

ഉടൻ ഡോക്ടറെ കാണാൻ കഴിയാത്ത സാഹചര്യത്തിൽ വേദന കുറയ്ക്കാൻ സഹായിക്കുന്ന ചില ലളിതമായ പൊടിക്കൈകൾ വീട്ടിൽ തന്നെ പരീക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഐസ് പാക്ക്

മുറിവ്, മോണ വീക്കം എന്നിവ കാരണമുള്ള വേദനയാണെങ്കില്‍ ഐസ് പാക്ക് വയ്ക്കുന്നത് വേദനയ്ക്ക് ആശ്വാസം കിട്ടും. വേദനിക്കുന്ന പല്ലിന്റെ ഭാഗത്തുള്ള കവിളിന്റെ പുറത്തായി ഐസ് പാക്ക് ഇടവിട്ട് വയ്ക്കാവുന്നതാണ്.

Ice pack | Pinterest

വെളുത്തുള്ളി

ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള വെളുത്തുള്ളി ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് പല്ലുവേദന മാറാൻ സഹായിക്കും.

Garlic

ഗ്രാമ്പൂ

പല്ലുവേദനയ്ക്കുള്ള മികച്ചൊരു പ്രതിവിധിയാണ് ഗ്രാമ്പൂ. ഇത് വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും.

Clove

ഉപ്പിട്ട വെള്ളം

ഉപ്പിട്ട വെള്ളം ഉപയോഗിച്ച് വായ കഴുകി വൃത്തിയാക്കി തുപ്പുന്നത് പല്ലുവേദന അകറ്റാൻ സഹായിക്കും. വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകള്‍ ഭേദമാക്കാനും തൊണ്ട വേദനയ്ക്ക് ശമനമുണ്ടാക്കാനും ഉപ്പുവെള്ളം ഏറെ നല്ലതാണ്.

Salt water

മഞ്ഞൾ

മഞ്ഞൾപ്പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി, പല്ല് വേദനയുള്ള ഭാ​ഗത്ത് പുരട്ടുക. കുറച്ച് നേരം ഇട്ടേക്കുക. ഇത് അണുബാധ മൂലമുണ്ടാകുന്ന വേദന ശമിപ്പിക്കാൻ സഹായിച്ചേക്കാം. മഞ്ഞൾ വീക്കം തടയുന്നതിനും ബാക്ടീരിയ നശിപ്പിക്കുന്നതിനും സഹായിക്കുന്നു.

Turmeric | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file