പെര്‍ഫക്ട് ആയി എങ്ങനെ മീന്‍ വറുത്തെടുക്കാം

സമകാലിക മലയാളം ഡെസ്ക്

മീൻ വറുക്കുന്നത് വളരെ എളുപ്പമുള്ള ജോലിയാണെന്ന് ചിന്തിക്കുന്നവരല്ലേ നമ്മൾ.

Tips on how to fry fish perfectly

എന്നാൽ പലപ്പോഴും മീൻ പൊട്ടിപ്പോകുക, പാനിൽ ഒട്ടിപ്പിടിക്കുക, പുറംഭാഗം കരിയുക, ഉള്ളിൽ ശരിയായി വേവാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

Tips on how to fry fish perfectly

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ തന്നെ ഹോട്ടൽ സ്റ്റൈലിൽ നല്ല ക്രിസ്പിയായി മീൻ വറുത്തെടുക്കാൻ കഴിയും.

Tips on how to fry fish perfectly

മീൻ കഴുകിയ ഉടൻ വറുക്കരുത്. ഒരു കിച്ചൻ ടവൽ അല്ലെങ്കിൽ ടിഷ്യു ഉപയോഗിച്ച് മീനിലെ അധിക വെള്ളം നന്നായി തുടച്ചുമാറ്റണം.

Tips on how to fry fish perfectly

തയ്യാറാക്കിയ മസാല മീനിൽ പുരട്ടി കുറഞ്ഞത് 30 മിനിറ്റ് എങ്കിലും വെക്കുക. ഒരു മണിക്കൂർ വരെ വെച്ചാൽ രുചി കൂടുതൽ നന്നാകും.

Tips on how to fry fish perfectly

മസാലയിൽ ഒരു ടീസ്പൂൺ അരിപൊടി അല്ലെങ്കിൽ കോൺഫ്ലോർ ചേർത്താൽ മീനിന്റെ പുറംഭാഗം കൂടുതൽ ക്രിസ്പിയാകും. വറുക്കുമ്പോൾ മീൻ പൊട്ടിപ്പോകാനുള്ള സാധ്യതയും കുറയും.

Rice powder | Pinterest

കട്ടിയുള്ള ഇരുമ്പ് ചട്ടി അല്ലെങ്കിൽ നല്ല നിലവാരമുള്ള നോൺസ്റ്റിക്ക് പാൻ ഉപയോഗിക്കുന്നത് മികച്ചതാണ്. വളരെ നേർത്ത പാത്രങ്ങളിൽ മീൻ എളുപ്പത്തിൽ കരിഞ്ഞുപോകാം.

Tips on how to fry fish perfectly

എണ്ണ നന്നായി ചൂടായതിന് ശേഷം മാത്രം മീൻ ഇടുക. എണ്ണ ചൂടാകാതെ മീൻ ഇട്ടാൽ അത് പാനിൽ ഒട്ടിപ്പിടിക്കുകയും പൊട്ടിപ്പോകുകയും ചെയ്യും.

Tips on how to fry fish perfectly

മീൻ ഇട്ട ഉടൻ തന്നെ മറിക്കാൻ ശ്രമിക്കരുത്.‍ ഇടയ്ക്കിടെ ഇളക്കുന്നത് മീൻ പൊട്ടാൻ കാരണമാകും.

Tips on how to fry fish perfectly

വളരെ ഉയർന്ന തീയിൽ വറുത്താൽ പുറംഭാഗം കരിയുകയും ഉള്ളിൽ വേവാതെ ഇരിക്കുകയും ചെയ്യും. മീഡിയം തീയിൽ മീൻ വറുക്കുന്നതാണ് ഏറ്റവും നല്ലത്.

Tips on how to fry fish perfectly

ഒരേസമയം കൂടുതൽ മീൻ വറുക്കാൻ ശ്രമിക്കരുത്. പാനിൽ ആവശ്യത്തിന് മാത്രം മീൻ ഇടുമ്പോൾ ചൂട് ഒരേപോലെ ലഭിക്കുകയും മീൻ മനോഹരമായി വറുത്തെടുക്കാനും കഴിയും.

Tips on how to fry fish perfectly

വറുത്തെടുത്ത മീൻ ഉടൻ മൂടിവെച്ചാൽ ആവി കെട്ടി ക്രിസ്പിനസ് നഷ്ടപ്പെടും.

Tips on how to fry fish perfectly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File