ഇക്കാര്യങ്ങൾ ചെയ്താൽ ഫ്രിഡ്ജിലെ ദുർ​ഗന്ധം അകറ്റാം

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണം കേടാകാതെ ദീർഘകാലം സൂക്ഷിക്കാൻ ഫ്രിഡ്ജ് നല്ലൊരു ഓപ്ഷനാണ്.

പ്രതീകാത്മക ചിത്രം | Pinterest

പക്ഷെ എത്ര വൃത്തിയായി സൂക്ഷിച്ചാലും ഫ്രിഡ്ജിൽ നിന്നുള്ള രൂക്ഷമായ ​ഗന്ധം അലോസരപ്പെടുത്തുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഇതൊഴിവാക്കാന്‍ സിംപിൾ ടെക്നിക്ക് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

മുട്ടയും പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കി വേണം ഫ്രിഡ്ജിൽ വയ്ക്കാൻ. അല്ലെങ്കിൽ അതിലെ മാലിന്യങ്ങൾ ഫ്രിഡ്ജിലെത്താം. അത് ദുര്‍ഗന്ധത്തിനും കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

മത്സ്യവും മാംസവും ഒരാഴ്ചയിലധികം ഫ്രീസറിൽ വച്ച് ഉപയോഗിക്കരുത്. മത്സ്യത്തിന്‍റെയും ഇറച്ചിയുടെയുമൊക്കെ ഗന്ധമാണ് പലപ്പോഴും പുറത്തേയ്ക്ക് വരുന്നത്. അതിനാല്‍ ഇവ വായു സഞ്ചാരമില്ലാത്ത പാത്രങ്ങളില്‍ വച്ചതിന് ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. അങ്ങനെ ചെയ്യുന്നത് ഇത്തരം ഗന്ധം പുറത്തുവരാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഫ്രിഡ്ജിനുള്ളിലെ പച്ചക്കറികളും മറ്റും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. കേടായതും ചീഞ്ഞതുമായ ഭക്ഷണങ്ങള്‍ ഉടന്‍ തന്നെ ഫ്രിഡ്ജില്‍ നിന്നും നീക്കം ചെയ്യുക.

പ്രതീകാത്മക ചിത്രം | Pinterest

ചൂടു വെള്ളത്തില്‍ കുറച്ച് ബേക്കിങ് സോഡ മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ ബേക്കിങ് സോഡ എടുത്ത് ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്നതും ഗന്ധം പോകാന്‍ സഹായിക്കും.

Baking soda | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File