സമകാലിക മലയാളം ഡെസ്ക്
മീന്‍ വറുക്കുന്നതിനിടെ കരിഞ്ഞു പിടിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടോ? എന്നാല്‍ ഇനി ഉണ്ടാകില്ല, അത് ഒഴിവാക്കാന്‍ ചില പൊടിക്കൈകളുണ്ട്.
മഗ്നീഷ്യം, കാല്‍സ്യം, ഇരുമ്പ്, അയഡിന്‍, ഡിങ്ക്, പൊട്ടാസ്യം, മാംഗനീസ്, സെലീനിയം, സ്‌ട്രോണ്‍ഷ്യം എന്നിവ ധാരാളം അടങ്ങിയതാണ് മീന്‍.
സ്റ്റൗവില്‍ തീ കുറച്ചു വച്ച് വേണം മീന്‍ വറുക്കാന്‍. എണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് അല്‍പം കറിവേപ്പില ഇട്ട് മൂപ്പിച്ച ശേഷം മീന്‍ വറുക്കാം.
ഇത് മീന്‍ പാനില്‍ കരിഞ്ഞുപിടിക്കാതെയും പൊട്ടിപ്പോകാതെയുമിരിക്കാന്‍ സഹായിക്കും. കൂടാതെ എളുപ്പത്തില്‍ മറിച്ചിട്ടു വേവിക്കാനും സഹായിക്കും.
മീന്‍ വറുക്കുന്നതിന് മസാല ഉണ്ടാക്കുമ്പോള്‍ അതിലേക്ക് അല്‍പ്പം നാരാങ്ങ നീര് കൂടി ചേര്‍ക്കുന്നത്. മീന്‍ പെട്ടെന്ന് കരിയാതിരിക്കാന്‍ സഹായിക്കും.
മീന്‍ വറുക്കുന്ന എണ്ണയില്‍ അല്‍പം മൈദ ചേര്‍ക്കുന്നതും മീന്‍ വറുക്കുന്ന സമയം കരിയാതിരിക്കാന്‍ സഹായിക്കും. എന്നാല്‍ എണ്ണയില്‍ മൈദയുടെ അളവു കൂടാതെ ശ്രദ്ധിക്കണം.
മീന്‍ കടലമാവില്‍ മുക്കി പൊരിക്കുന്നത് രുചി കൂട്ടാനും മീന്‍ കരിയാതിരിക്കാനും സഹായിക്കും.
മീന്‍ വറുക്കാനെടുക്കുന്ന എണ്ണയില്‍ അല്‍പം കോവയ്ക്ക ഇടുക. ഇത് മീന്‍ വറുക്കുമ്പോള്‍ പാനില്‍ പിടിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.