കുഞ്ഞൻ തവളകളെക്കൊണ്ട് ശല്യമായോ? എങ്ങനെ ഒഴിവാക്കാം?

സമകാലിക മലയാളം ഡെസ്ക്

മഴക്കാലമായാൽ മിക്ക വീടുകളിലും കാണുന്നതാണ് കുഞ്ഞൻ തവളകൾ.

Frog

മഴയുടെ തുടക്കസമയത്ത് കുഞ്ഞൻ അതിഥികളെ കാണുന്നത് കൗതുകമാണെങ്കിലും സ്ഥിരമാകുമ്പോൾ ആർക്കുമത്ര ഇഷ്ടപ്പെടാറില്ല.

Frog

മഴക്കാലത്ത് വീട്ടിൽ കയറിവരുന്ന തവളകളിൽ ഭൂരിഭാഗവും ബുഷ് ഫ്രോഗ്സ് അഥവാ ഇലത്തവളകളാണ്.

Frog

അൽപം നനവുള്ള എന്നാൽ വരണ്ടതുമായ, സ്ഥലങ്ങൾ അവർക്ക് സുരക്ഷിതമായ ഇടങ്ങളാണ്.

Frog

ഇവയെ തുരത്താൻ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.

Frog

വിടവുകൾ അടയ്ക്കുക

വാതിലുകളും ജനലുകളും കൃത്യമായി അടച്ചിടാൻ ശ്രദ്ധിക്കുക. വാതിലുകൾക്കിടയിലെ വിള്ളലുകൾ അടയ്ക്കുക. ഈ വിള്ളലുകളിലൂടെ ഇവ വീട്ടിനുള്ളിലേക്ക് വരാൻ സാധ്യത കൂടുതലാണ്.

Cracks between doors

ലൈറ്റുകൾ ഓഫ് ചെയ്യുക

ഔട്ട്ഡോർ ലൈറ്റുകൾ പ്രാണികളെ ആകർഷിക്കുന്നു. ഇത്തരം പ്രാണികൾ തവളകളെയും ആകർഷിക്കും. അതുകൊണ്ട് അത്യയാവശ്യമില്ലാത്തപ്പോൾ ലൈറ്റ് അണച്ചിടാം.

Light

വീട്ടിലെ വരാന്ത വരണ്ടതായി സൂക്ഷിക്കാം

വീട്ടിലേക്ക് കയറുന്ന വാതിലുകൾക്കുചുറ്റും വെള്ളം തളംകെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഉണങ്ങിയ വരാന്ത തവളകളെ അത്രയ്ക്ക് ആകർഷിക്കാറില്ല.

Keep your veranda dry

ചെടികൾ വെട്ടിമാറ്റാം

വാതിലുകൾക്ക് സമീപമുള്ള കുറ്റിച്ചെടികളും കുറ്റിക്കാടുകളും തവളകൾക്ക് എളുപ്പത്തിൽ മറവ് നൽകുന്നു.സാധ്യമെങ്കിൽ അവ വീടിന് പിന്നിലേക്ക് മാറ്റുകയോ വെട്ടിക്കളയുകയോ ചെയ്യാം.

Plants can be cut down.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam