യുപിഐ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടണോ?; ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍

എ എം

യുപിഐ വഴി നടത്തുന്ന തട്ടിപ്പുകളില്‍ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ ഉറപ്പാക്കുക എന്നതാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം.

gemini ai

പേയ്മെന്റ് നടത്തുന്നതിന് മുമ്പ് ആര്‍ക്കാണ് അയക്കുന്നതെന്ന് വ്യക്തമായി പരിശോധിക്കണം. ശരിയായ വ്യക്തിക്കോ വ്യാപാരിക്കോ പണം അയയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാന്‍ ഒന്നിലധികം തവണ പരിശോധിക്കാം. ക്രോസ് ചെക്ക് ചെയ്യുന്നത് വഞ്ചനയില്‍ അകപ്പെടാതെ രക്ഷപ്പെടാന്‍ സഹായിക്കും

gemini ai

BHIM, ഗൂഗിള്‍പേ, ഫോണ്‍ പേ, പേടിഎം പോലുള്ള വിശ്വസനീയവും സുരക്ഷിതവുമായ ആപ്പുകളിലൂടെ പേയ്മെന്റുകള്‍ നടത്തുക. അജ്ഞാത ലിങ്കുകള്‍ വഴി വരുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്.

gemini ai

പണം അടക്കുന്നതുമായി ബന്ധപ്പെട്ട് വരുന്ന തെറ്റായ എസ്എംഎസ്, ഇ-മെയില്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ വഴി അയയ്ക്കുന്ന സംശയാസ്പദമായ ലിങ്കുകള്‍ എന്നിവയില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.

gemini ai

യുപിഐ പിന്‍, ഒടിപി, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയ സ്വകാര്യ വിവരങ്ങളൊന്നും മറ്റൊരാളുമായി പങ്കിടരുത്. ബാങ്കില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നും പോലീസാണെന്നും അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലെ വ്യക്തിയാണെന്നും പറഞ്ഞ് ഫോണ്‍ കോള്‍ അല്ലെങ്കില്‍ എസ്എംഎസ് വന്നേക്കാം. അതില്‍ വീഴരുത്.

gemini ai

ഇത്തരം തട്ടിപ്പ് ഫോണ്‍ കോളുകള്‍ വരുന്ന സാഹചര്യങ്ങളില്‍ ബാങ്കുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിക്കുക. ചിലര്‍ വിളിച്ചിട്ട് പെട്ടെന്ന് തന്നെ പണം അടക്കാന്‍ ആവശ്യപ്പെട്ടെന്നും വരാം.

gemini ai

വിദ്യാഭ്യാസം, ജോലി തുടങ്ങിയ ആവശ്യങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും ഇത്തരം കോളുകള്‍ വരിക. സംശയമുള്ള സാഹചര്യങ്ങളില്‍ പണം അടക്കരുത്. അല്ലെങ്കില്‍ തിരികെ വിളിക്കുമെന്ന് പറയുക. പേയ്‌മെന്‍ിന്റെ കാര്യത്തില്‍ എപ്പോഴും ജാഗ്രത പാലിക്കുക.

gemini ai

എല്ലാ ഇടപാടുകള്‍ക്കും എസ്എംഎസ്, നോട്ടിഫിക്കേഷന്‍ എന്നിവ ഓണ്‍ ആക്കി വെക്കണം. പേയ്‌മെന്റുകള്‍ നടക്കുമ്പോള്‍ ഇത്തരം സന്ദേശങ്ങള്‍ വരും. എന്നാല്‍ ദുരൂഹ സാഹചര്യത്തില്‍ പണം നഷ്ടമായിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെടണം.

gemini ai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam