സമകാലിക മലയാളം ഡെസ്ക്
വെണ്ടയ്ക്ക ആരോഗ്യത്തിന് ഏറെ ഗുണകരമായ പച്ചക്കറിയാണ്. എന്നാൽ ഇതിലെ വഴുവഴുപ്പാണ് പലർക്കും ഇഷ്ടപ്പെടാതിരിക്കാൻ കാരണം.
ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെണ്ടയ്ക്കയിലെ വഴുവഴുപ്പ് ഗണ്യമായി കുറയ്ക്കാൻ കഴിയും.
വെണ്ടയ്ക്കയിലെ കൊഴുപ്പ് കൂടാൻ പ്രധാന കാരണം വെള്ളത്തിന്റെ സാന്നിധ്യമാണ്. അതിനാൽ വെണ്ടയ്ക്ക നന്നായി കഴുകിയ ശേഷം ഒരു കോട്ടൺ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് തുടച്ച് വെള്ളം പൂർണ്ണമായും മാറ്റുക.
വെണ്ടയ്ക്ക അരിയുന്ന കത്തിയിലും ചോപ്പിങ് ബോർഡിലും നിങ്ങളുടെ കൈകളിലും ഒട്ടും വെള്ളം ഉണ്ടാകരുത്. ഈർപ്പമുണ്ടെങ്കിൽ അരിയുന്ന സമയത്ത് തന്നെ കൊഴുപ്പ് വല്ലാതെ പുറത്തുവരാൻ തുടങ്ങും.
വെണ്ടയ്ക്ക വേവിക്കുന്ന സമയത്ത് അല്പം പുളിപ്പുള്ള സാധനങ്ങൾ ചേർത്താൽ കൊഴുപ്പ് പെട്ടെന്ന് മാറി കിട്ടും.
പാചകം ചെയ്യുമ്പോൾ തുടക്കത്തിലേ ഉപ്പ് ചേർത്താൽ വെണ്ടയ്ക്കയിൽ നിന്ന് വെള്ളം പുറത്തുവരികയും അത് വിഭവത്തെ കൂടുതൽ കൊഴുപ്പുള്ളതാക്കുകയും ചെയ്യും. വെണ്ടയ്ക്ക മുക്കാൽ ഭാഗവും വെന്തതിന് ശേഷം മാത്രം ഉപ്പ് ചേർക്കുക.
വെണ്ടയ്ക്ക വഴറ്റുന്ന സമയത്ത് ഒരു സ്പൂൺ കടലമാവ് കൂടി ചേർത്ത് ഇളക്കിയാൽ അത് വെണ്ടയ്ക്കയിലെ അധിക ഈർപ്പത്തെയും കൊഴുപ്പിനെയും പെട്ടെന്ന് വലിച്ചെടുക്കും. ഇത് വിഭവത്തിന് നല്ലൊരു ക്രിസ്പി ടെക്സ്ചറും നൽകും.
വെണ്ടയ്ക്ക വേവിക്കുമ്പോൾ പാത്രം അടച്ചുവെച്ചാൽ അതിനുള്ളിൽ ആവി ഉണ്ടാവുകയും അത് വെള്ളത്തുള്ളികളായി വെണ്ടയ്ക്കയിലേക്ക് വീഴുകയും ചെയ്യും. ഇത് കൊഴുപ്പ് വർദ്ധിപ്പിക്കും. അതിനാൽ എപ്പോഴും പാത്രം തുറന്നുവെച്ച് വേവിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates