കടല കുതിർക്കാൻ മറന്നോ? ടെൻഷൻ വേണ്ട, ഈ പൊടിക്കൈകൾ പരീക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രഭാതഭക്ഷണത്തിൽ കടലയ്ക്ക് വലിയ പ്രാധാന്യമുണ്ട്

Chickpea | Pinterest

തലേന്ന് വെള്ളത്തിൽ കുതിർത്ത കടലയാണ് പിറ്റേന്ന് കറിയ്ക്ക് ഉപയോഗിക്കുന്നത്.

Chickpea | Pinterest

എന്നാൽ പലരും തലേന്ന് കടല വെള്ളത്തിലിടാൻ മറക്കാറുണ്ട്.

Chickpea | Pinterest

ഇത്തരം സന്ദർഭത്തിൽ വെള്ളത്തിൽ കുതിർക്കാതെ കടല വേവിച്ചെടുക്കാൻ കഴിയുന്ന പൊടിക്കൈകൾ നോക്കാം.

Chickpea | Pinterest

ക്വിക്ക് സോക്ക്

ആദ്യം കടല നല്ലതു പോലെ കഴുകി പ്രഷർ കുക്കറിൽ തിളച്ച വെള്ളം ചേർത്ത് 5 മുതൽ 10 മിനിറ്റ് നേരം തിളപ്പിക്കുക. തീ ഓഫ് ചെയ്ത ശേഷം ഒരു മണിക്കൂർ മൂടി വയ്ക്കുക. പിന്നീട് സാധാരണ പോലെ കടല വേവിക്കാം. ഇത് കടല കൂടുതൽ മൃദുവാകാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ബേക്കിങ് സോഡ

കടല വേവിക്കാനുള്ള വെള്ളത്തിൽ ഒരു നുള്ള് ബേക്കിങ് സോഡ (¼ tsp വരെ) ചേർക്കുക. ഇത് കടലയുടെ പുറംതൊലി മൃദുവാക്കും. കടല വേഗം വേവാനും സഹായിക്കും.

Bbaking soda | Pinterest

പ്രഷർ കുക്കർ

നന്നായി കഴുകിയ കടല പ്രഷർ കുക്കറിൽ ഇട്ട് മൂന്ന് മടങ്ങ് വെള്ളം ഒഴിച്ച് എട്ട് വിസിൽ വരുന്നതു വരെ വേവിക്കുക. ശേഷം പ്രഷർകുക്കറിന്റെ സമ്മർദം പൂർണമായും മാറിയ ശേഷം അൽപം ഉപ്പ് ചേർത്ത് വീണ്ടും വിസിൽ വരുന്നതു വരെ വേവിക്കാം.

Pressure cooker | Pinterest

ഇലക്ട്രിക് കുക്കർ

ഹൈ പ്രഷർ മോഡിൽ കടല 35–40 മിനിറ്റ് വേവിക്കുക. എന്നാൽ 10 മിനിറ്റ് കഴിഞ്ഞ് എടുക്കുക. ഇത് കടല മൃദുവാകാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File