സമകാലിക മലയാളം ഡെസ്ക്
ജോലി, പഠനം, ബാങ്കിങ്, വിനോദം, സോഷ്യൽ മീഡിയ തുടങ്ങി എല്ലാത്തിനും നമ്മൾ ആശ്രയിക്കുന്നതാണ് മെബൈൽ ഫോൺ.
എന്നാൽ ആവശ്യത്തിലധികം മൊബൈൽ ഉപയോഗിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം.
ചില ശീലങ്ങൾ പിന്തുടർന്നാൽ മൊബൈൽ ഉപയോഗം എളുപ്പത്തിൽ നിയന്ത്രിക്കാനാകും.
മിക്ക സ്മാർട്ട്ഫോണുകളിലും ദിവസവും എത്ര സമയം മൊബൈൽ ഉപയോഗിച്ചുവെന്ന് കാണിക്കുന്ന സ്ക്രീൻ ടൈം അല്ലെങ്കിൽ ഡിജിറ്റൽ വെൽബീയിങ് (Digital Wellbeing) ഫീച്ചർ ലഭ്യമാണ്. ദിവസേന അത് പരിശോധിക്കുന്നത് ഉപയോഗം നിയന്ത്രിക്കാൻ സഹായിക്കും.
ഓരോ നോട്ടിഫിക്കേഷനും ഫോൺ എടുത്തുനോക്കാനുള്ള ശീലം വർധിപ്പിക്കും. അതിനാൽ അനാവശ്യ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക
സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ദിവസേന ഒരു നിശ്ചിത സമയം മാത്രം അനുവദിക്കുക.
ജോലി ചെയ്യുമ്പോഴോ പഠിക്കുമ്പോഴോ ഫോൺ മേശപ്പുറത്ത് വയ്ക്കുന്നതിന് പകരം ബാഗിലോ മറ്റൊരു മുറിയിലോ വയ്ക്കുക. ഫോൺ കാഴ്ചയിൽ ഇല്ലെങ്കിൽ ഉപയോഗിക്കാനുള്ള പ്രലോഭനവും കുറയും.
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഫോൺ ഒഴിവാക്കുക. പകരം പുസ്തകം വായിക്കുകയോ സംഗീതം കേൾക്കുകയോ ധ്യാനം ചെയ്യുകയോ ചെയ്യാം.
ദിവസം തുടങ്ങുമ്പോൾ തന്നെ സോഷ്യൽ മീഡിയ പരിശോധിക്കുന്ന ശീലം ഒഴിവാക്കുക. ആദ്യം വെള്ളം കുടിക്കുക, ചെറിയ വ്യായാമം ചെയ്യുക
ഭക്ഷണം കഴിക്കുമ്പോഴും കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോഴും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുമ്പോഴും ഫോൺ മാറ്റിവയ്ക്കുന്ന ശീലം രൂപപ്പെടുത്തുക.
അനാവശ്യ ഗെയിമുകളോ സോഷ്യൽ മീഡിയ ആപ്പുകളോ ഉപയോഗിക്കാറില്ലെങ്കിൽ അവ അൺഇൻസ്റ്റാൾ ചെയ്യുക.
ഹോബികളിൽ ഏർപ്പെടുക.ഇത് മൊബൈൽ ഉപയോഗം സ്വാഭാവികമായി കുറയ്ക്കും.
രാത്രി ഭക്ഷണസമയത്ത് ഫോൺ ഉപയോഗിക്കരുത്, ഉറങ്ങുമ്പോൾ ഫോൺ ബെഡ്റൂമിന് പുറത്തുവയ്ക്കുക തുടങ്ങിയ ചെറിയ നിയമങ്ങൾ കുടുംബമായി പാലിച്ചാൽ എല്ലാവർക്കും ഗുണം ചെയ്യും.
സ്ക്രീൻ നിറങ്ങൾ ഗ്രേസ്കെയിലിലേക്ക് മാറ്റുന്നത് സോഷ്യൽ മീഡിയയിലും ഗെയിമുകളിലും കൂടുതൽ സമയം ചെലവഴിക്കാൻ തോന്നുന്ന ആകർഷണം കുറയ്ക്കാൻ സഹായിക്കും.
ഒരുദിവസം കൊണ്ട് മൊബൈൽ ഉപയോഗം പകുതിയാക്കാൻ ശ്രമിക്കുന്നതിനുപകരം ദിവസവും 15–30 മിനിറ്റ് വീതം ഉപയോഗം കുറയ്ക്കുക. ചെറിയ ലക്ഷ്യങ്ങൾ ദീർഘകാല ശീലമാക്കാൻ എളുപ്പമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates