ബ്രഷ്ചെയ്ത് കഴിഞ്ഞാലും വായ്‌നാറ്റം മാറുന്നില്ലേ? എങ്കിൽ ഇവ ചെയ്യൂ

സമകാലിക മലയാളം ഡെസ്ക്

ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് വായ്‌നാറ്റം.

പ്രതീകാത്മക ചിത്രം | Pinterest

ഹാലിറ്റോസിസ് എന്നാണ് വായ്‌നാറ്റത്തെ വൈദ്യശാസ്ത്രത്തിൽ പറയുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

നമ്മുടെ വായയുടെ ആരോഗ്യാവസ്ഥയാണ് വായ്‌നാറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

പ്രതീകാത്മക ചിത്രം | Pinterest

നമ്മൾ കഴിക്കുന്ന ഭക്ഷണവും ജീവിതശൈലിയുമെല്ലാം വായ്‌നാറ്റത്തെ ബാധിക്കുന്നുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

വായ്‌നാറ്റം അകറ്റാൻ സഹായിക്കുന്ന ലളിതമായ ചില വീട്ടുനുറുങ്ങുകൾ ഉണ്ട്. അവ എന്തെല്ലാമെന്നു നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഗ്രാമ്പൂ

ആൻ്റി ബാക്ടീരിയൽ സവിശേഷതകളുള്ള മറ്റൊരു ചേരുവയാണ് ഗ്രാമ്പൂ. ഭക്ഷണം കഴിച്ചതിനു ശേഷം ഗ്രാമ്പൂ കഴിക്കുന്നത് വായ്നാറ്റം കുറയ്ക്കും.

Clove | Pinterest

പുതിനയില

ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പുതിനയില. പുതിനയില ചേർത്ത ചായകുടിക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിച്ചേക്കും. പുതിനയില ചവയ്ക്കുന്നതും ഗുണപ്രദമാണ്.

Mint leaves | Pinterest

കറുവാപ്പട്ട

ധാരാളം ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ കറുവാപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനു മാത്രമല്ല ഇത് ചവയ്ക്കുന്നത് വായ്നാറ്റാം അകറ്റാനും സഹായിക്കും.

Cinnamon | Pinterest

നാരങ്ങ

പല്ലുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അണുക്കളെ അകറ്റാൻ നാരങ്ങ സഹായിക്കുന്നു. ഇതൊരു ബ്ലീച്ചിങ് ഏജൻ്റ് കൂടിയാണ്. ഒരു കപ്പ് ഇളം ചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മൗത്ത് വാഷായി ഉപയോഗിക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഏലയ്ക്ക

ഭക്ഷണത്തിനു ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക ചവയ്ക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും. ഏലയ്ക്ക ചേർത്ത വെള്ളം വെറും വയറ്റിൽ കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്.

Cardamom | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file