പാറ്റകൾ ശല്യമാണോ? അവയെ തുരത്തിയോടിക്കാം

സമകാലിക മലയാളം ഡെസ്ക്

പാറ്റകളെ എവിടെ കണ്ടാലും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.

Cockroaches

വീടുകളിൽ അടുക്കള, കിടപ്പുമുറി, ബാത്ത്റൂം എന്നിവിടങ്ങളിലാണ് ഇവയെ കൂടുതലായും കാണുക.

Cockroaches

ഇവ വേഗത്തിൽ പടരുകയും ഭക്ഷണ സാധനങ്ങൾ മലിനമാക്കുകയും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യാം.

Cockroaches |

എന്നാൽ ചെറിയ ശ്രദ്ധയും ശരിയായ ശുചിത്വ രീതികളും ഉപയോഗിച്ചാൽ പാറ്റകളെ വീട്ടിൽ നിന്നല്ല നാട്ടിൽ നിന്നും തുരത്തി ഓടിക്കാം.

Cockroaches

ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റും വീടിനകത്ത് എടുത്തുവെയ്ക്കരുത്. ദിവസവും ഈ മാലിന്യങ്ങൾ കളയണം. അല്ലാത്തപക്ഷം പാറ്റകൾ വരാൻ കാരണമാകും.

food waste at kitchen

മസാല വിഭാഗത്തില്‍ പെടുന്ന ബെ ലീഫ് പാറ്റയെ തുരത്താന്‍ നല്ലതാണ്. ഇത് ഒരു പാത്രത്തില്‍ ഇട്ട് അടുക്കളയില്‍ വയ്ക്കാം. പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെല്‍ഫിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും നല്ലതാണ്.

Bay Leaf

നാരങ്ങ നീര് മുറിയുടെ ഓരോ കോർണറിലും സ്പ്രേ ചെയ്യുന്നത് പാറ്റ ശല്യം ഒഴിവാക്കാൻ സഹായിക്കും.

Lime

രണ്ടോ മൂന്നോ വെളുത്തുള്ളി ചതച്ചതും അൽപം നാരങ്ങ നീരും ചേർത്ത വെള്ളം മുറിയുടെ കോർണറിൽ തളിക്കുന്നത് പാറ്റ ശല്യം അകറ്റാൻ നല്ലതാണ്. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ ഇത് തളിക്കാം.

Garlic

ലെമൺ ​ഗ്രാസ് ഓയിൽ അൽപം വെള്ളം ചേർത്ത് പാറ്റ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്യുക.

Lemon Grass Oil

ആര്യവേപ്പിന്റെ വെള്ളം ഒരു ബോട്ടിലാക്കിയ ശേഷം എല്ലായിടത്തും സ്പ്രേ ചെയ്യുക. ഇത് പാറ്റ ശല്യം അകറ്റും. കാരണം ഇതിലെ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ​ഗുണങ്ങളാണ് പാറ്റ ശല്യത്തിനെതിരെ പ്രവർത്തിക്കുന്നത്.

Neem Leaves

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam