സമകാലിക മലയാളം ഡെസ്ക്
കൂടുതൽ സമയം ജിമ്മിൽ ചെലവഴിച്ചാൽ മാത്രമേ മികച്ച ഫലം ലഭിക്കൂ എന്ന് പലരും കരുതുന്നു.
എന്നാൽ ശരിയായ രീതിയിൽ പരിശീലിക്കുകയും ചില ചെറിയ ശീലങ്ങൾ മാറ്റുകയും ചെയ്താൽ കുറഞ്ഞ സമയത്തും മികച്ച ഫിറ്റ്നസ് ഫലം നേടാനാകും.
അതിനായി സഹായിക്കുന്ന നാല് ലളിതമായ മാറ്റങ്ങൾ ഇതാ.
എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിന് പകരം, കഠിനമായ വർക്കൗട്ടുകൾ ആഴ്ചയിൽ നാല് ദിവസമായി പരിമിതപ്പെടുത്താനും, ശരീരത്തിന് വീണ്ടെടുക്കാനുള്ള സമയം നൽകുന്നതിനായി രണ്ട് മുതൽ മൂന്ന് ദിവസത്തെ വിശ്രമം കൃത്യമായി ഷെഡ്യൂൾ ചെയ്യാനും നിർദ്ദേശിക്കുന്നു.
ദൈർഘ്യമേറിയ കാർഡിയോ വർക്കൗട്ടുകൾക്ക് പകരം 20-30 മിനിറ്റ് സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുക, ഒപ്പം ദിവസേനയുള്ള നടത്തത്തിലൂടെ സജീവമായിരിക്കാൻ ശ്രദ്ധിക്കുക.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവചക്രത്തോടടുക്കുമ്പോൾ നിങ്ങളുടെ കരുത്തും കുറയാം. ഈ സമയത്ത് അമിതമായി വർക്കൗട്ട് ചെയ്യുന്നത് ഗുണകരമാവില്ല.
ഊർജ്ജ നില സാധാരണയായി കൂടുതലായിരിക്കുന്ന ഫോളികുലാർ ഘട്ടത്തിൽ വർക്കൗട്ടിന്റെ തീവ്രത കൂട്ടാനും, റിക്കവറിയെയും പ്രകടനത്തെയും പിന്തുണയ്ക്കുന്നതിനായി ലൂട്ടിയൽ ഘട്ടത്തിൽ വ്യായാമത്തിന്റെ തീവ്രത കുറയ്ക്കാനും അവർ നിർദ്ദേശിക്കുന്നു.
പ്രോട്ടീൻ കുറഞ്ഞ ഭക്ഷണക്രമം വെച്ചുകൊണ്ട് നിങ്ങൾക്ക് മികച്ച ഫലം നേടാനാകില്ല.ശരീരഭാരത്തിന്റെ ഓരോ പൗണ്ടിനും ഏകദേശം 0.8 - 1 ഗ്രാം വരെ പ്രോട്ടീൻ കഴിക്കാനും, എല്ലാ ഭക്ഷണവേളകളിലും പ്രോട്ടീൻ കഴിക്കാനും ശ്രമിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates