കറിവേപ്പില ഇങ്ങനെ സൂക്ഷിക്കൂ, മാസങ്ങളോളം കേടാകാതെ ഇരിക്കും

സമകാലിക മലയാളം ഡെസ്ക്

കറികൾക്ക് സ്വാദ് നൽകുന്ന കറിവേപ്പില അടുക്കളയിൽ ഏറ്റവും ആവശ്യമായ ഒന്നാണ്.

Curry Leaves | Pinterest

വീട്ടിൽ അതികമായിവരുന്ന കറിവേപ്പില ഫ്രഷായി ദീർഘ കാലം സൂക്ഷിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണ്.

Curry Leaves | Pinterest

ചില ട്രിക്കുകൾ പ്രയോഗിച്ചാൽ ഫ്രഷായി ദീർഘനാൾ കറിവേപ്പില ഉപയോഗിക്കാം.

Curry Leaves | Pinterest

കറിവേപ്പില ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും അൽപ്പം കരുതൽ വേണം. ഇലയിൽ നനവുണ്ടെങ്കിൽ പെട്ടെന്ന് തന്നെ ചീഞ്ഞുപോവും. അതിനാൽ ഇലയിലെ നനവ് നന്നായി തുടച്ചു കളഞ്ഞതിനു ശേഷം ഒരു കുപ്പിയിലിട്ട് സൂക്ഷിച്ചുവയ്ക്കാം.

പ്രതീകാത്മക ചിത്രം | Pinterest

നന്നായി കഴുകിയ കറിവേപ്പില തണ്ടിൽ നിന്ന് ഊരി എടുത്ത് ടിഷ്യൂ പേപ്പർ കൊണ്ട് വെള്ളമയം ഒപ്പി കളയാം. പിന്നീട് ഒട്ടും വെള്ളം ഇല്ലാതെ സിബ് ലോക്ക് കവറിലിട്ട് ഫ്രിജിൽ സൂക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

വെള്ളത്തിൽ കഴുകി ഉണക്കിയെടുത്ത കറിവേപ്പില ഒരു പ്ലാസ്റ്റിക് ടിൻ എടുത്ത് അതിനകത്ത് ടിഷ്യൂ പേപ്പർ വിരിച്ച് മുകളിലായി നിരത്തിവയ്ക്കുക. മുകളിലായി വീണ്ടുമൊരു ടിഷ്യൂ പേപ്പർ കൂടി വിരിച്ചതിനു ശേഷം വായു കേറാത്ത രീതിയിൽ പാത്രം അടച്ചു ഫ്രിഡ്ജിൽ വയ്ക്കാം.

പ്രതീകാത്മക ചിത്രം | Pinterest

കറിവേപ്പില ചെടിയിൽ നിന്ന് ചെറിയ തണ്ടുകൾ മുറിച്ചെടുത്ത് വാ വലുപ്പമുള്ള കുപ്പിയുടെ ജാറിൽ വെള്ളം നിറച്ച് അതിൽ ഇട്ടുവെയ്ക്കാം

Curry Leaves | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File