സമകാലിക മലയാളം ഡെസ്ക്
ദിവസവും ഭക്ഷണത്തിലൂടെയായാലും അല്ലാതേയും നെയ്യ് കഴിക്കുന്നവരാണ് നമ്മളിൽ പലരും.
അതുകൊണ്ടു തന്നെ നെയ്യ് വീട്ടിൽ ധാരാളമായി വാങ്ങി സൂക്ഷിക്കാറുമുണ്ട്.
എന്നാൽ ശരിയായ രീതിയിൽ ഇത് കൈകാര്യം ചെയ്തില്ലെങ്കിൽ കേടാകാനും അതിന്റെ സ്വാഭാവിക ഗന്ധം നഷ്ടപ്പെടാനും ആണ് സാധ്യത കൂടുതൽ.
നെയ്യ് ദീർഘകാലം ഫ്രഷ് ആയി നിലനിർത്താൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ ഇവ സൂക്ഷിക്കരുത്. അടുക്കളയിലെ ഇരുണ്ടതും തണുപ്പുള്ളതുമായ അലമാരകളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
നെയ്യ് എടുക്കാൻ എപ്പോഴും പൂർണ്ണമായും ഉണങ്ങിയ സ്പൂൺ ഉപയോഗിക്കുക. ഒരു തുള്ളി വെള്ളം നെയ്യിൽ വീണാൽ പോലും അത് പൂപ്പൽ പിടിക്കാൻ കാരണമാകാറുണ്ട്.
നെയ്യ് ഉരുക്കുമ്പോഴോ സൂക്ഷിക്കുമ്പോഴോ ഒരു തണ്ട് കറിവേപ്പില അതിൽ ഇട്ടു വെയ്ക്കാം. ഇത് നെയ്യിന് മികച്ച മണം നൽകാനും അത് വേഗത്തിൽ കേടാകാതിരിക്കാനും സഹായിക്കും.
ഭരണി അല്ലെങ്കിൽ ഗ്ലാസ് ജാറുകളിൽ നെയ്യ് സൂക്ഷിക്കുന്നത് ആണ് നല്ലത്. പ്ലാസ്റ്റിക് പാത്രങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. കാരണം പ്ലാസ്റ്റിക്കിലെ രാസപദാർത്ഥങ്ങൾ നെയ്യുമായി കലരുന്നത് ആരോഗ്യത്തിന് നല്ലതല്ല.
നെയ്യ് ഇട്ടു വെച്ചിരിക്കുന്ന പാത്രത്തിൽ ഒരു ചെറിയ കഷ്ണം ശർക്കര ഇടുന്നതു നെയ്യ് ദീർഘകാലം ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates