ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

സമകാലിക മലയാളം ഡെസ്ക്

ദിവസേനയുള്ള ഉപയോഗം, പൊടി, ചെളി, വിയർപ്പ് എന്നിവ കാരണം ഷൂസുകൾ പെട്ടെന്ന് അഴുക്കാകാനും ദുർഗന്ധം ഉണ്ടാകാനും സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

കുറച്ച് ലളിതമായ പരിചരണ ശീലങ്ങൾ പിന്തുടർന്നാൽ ഷൂസുകൾ കൂടുതൽ കാലം പുതുമ നിലനിർത്താനും വൃത്തിയായി സൂക്ഷിക്കാനും കഴിയും.

പ്രതീകാത്മക ചിത്രം | Pinterest

ഷൂസ് വൃത്തിയായി പരിപാലിക്കാൻ സഹായിക്കുന്ന ചില എളുപ്പമുള്ള ടിപ്സ് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഷൂസിലേക്ക്‌ പേപ്പർ തിരുകിവയ്ക്കുന്നത് ഈർപ്പം വലിച്ചെടുത്ത് ഷൂവിലെ ദുർഗന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് ഷൂവില്‍ പറ്റിപ്പിടിച്ച കറ എളുപ്പത്തില്‍ നീക്കം ചെയ്യാനാകും.

Nail polish remover | Pinterest

ഷൂസിനുള്ളിലേക്ക് കുറച്ച് ബേക്കിങ് സോഡ വിതറുന്നത് നല്ലതാണ്. ഇത് ദുര്‍ഗന്ധം വലിച്ചെടുത്ത് ഷൂവിനെ കൂടുതൽ ഫ്രഷ് ആക്കിവെക്കുന്നു.

Baking soda | Pinterest

നാരങ്ങാനീരും ഉപ്പും ചേര്‍ന്ന മിശ്രിതം നിങ്ങളുടെ ഷൂവില്‍ പുരട്ടി അല്പനേരം കഴിഞ്ഞ് കഴുകിയാല്‍ മങ്ങിയ നിറം മാറി ഷൂ പുത്തനാകും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File