സമകാലിക മലയാളം ഡെസ്ക്
പ്രഭാത ഭക്ഷണം മുതൽ രാത്രിയിലേക്കുള്ള അത്താഴം വരെ ശരിയാക്കി വച്ചിട്ടു വേണം ചിലർക്കെങ്കിലും ജോലിക്കു പോകാൻ.
രാവിലെ എഴുന്നേറ്റ് ഇതെല്ലാം ചെയ്യുക എന്നത് ഏറെ സമയം നഷ്ടപ്പെടുത്തുന്ന കാര്യവുമാണ്.
എന്നാൽ ചില കാര്യങ്ങൾ ഒഴിവ് സമയങ്ങളിൽ ചെയ്തു വച്ചാൽ അടുക്കളയിലെ ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാം.
ദോശയ്ക്കുള്ള മാവ് അരച്ച് ഉപ്പ് ചേർക്കാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് മൂന്നോ നാലോ ദിവസം വരെ ഉപയോഗിക്കാവുന്നതാണ്.
ചമ്മന്തിയ്ക്കും കറികൾക്കുമുള്ള തേങ്ങ ചിരകിയോ, ചിരട്ടയിൽ നിന്നും അടർത്തി കഷ്ണങ്ങളാക്കിയോ ഫ്രിഡ്ജിൽ വെയ്ക്കാം. കറികൾക്ക് ആവശ്യമുള്ളപ്പോൾ അരച്ച് ചേർക്കാവുന്നതാണ്.
അച്ചാറും നെയ്യും എല്ലായ്‌പ്പോഴും കരുതണം. കറികൾ വെയ്ക്കാൻ സമയമില്ലെങ്കിൽ ഇവ ഉപകാരപ്പെടും.
ഒഴിവു സമയങ്ങളിൽ പച്ചക്കറികൾ അരിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിക്കാം. പല കറികൾക്കും പല തരത്തിൽ അരിഞ്ഞു വെച്ചാൽ, എളുപ്പത്തിൽ തോരനും മറ്റ് ഒഴിച്ച് കറികളുമൊക്കെ ഉണ്ടാക്കിയെടുക്കാം.
വറുക്കാനും ഗ്രിൽ ചെയ്യാനുമുള്ള മീനും ഇറച്ചിയും നേരത്തെ തന്നെ മസാലകൾ പുരട്ടി ഫ്രിഡ്ജിൽ വെയ്ക്കാം.
പയറു വർഗങ്ങൾ വേവിച്ചു ഫ്രിഡ്ജില്‍ വെച്ചാൽ ആവശ്യസമയത്തു എടുത്തു ഉപയോഗിക്കാവുന്നതാണ്.
സെമി കുക്ക് ചെയ്തു പൊറോട്ടയും ചപ്പാത്തിയും റൊട്ടിയുമൊക്കെ കുറച്ചു ദിവസം വരെ കേടുകൂടാതെ ഫ്രിഡ്ജിൽ ഇരിക്കും. ഇങ്ങനെ ചെയ്യുന്നതും പണികൾ എളുപ്പത്തിലാക്കും.
ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് സൂക്ഷിക്കുന്നതാണ്.
തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു ഉത്തമമാണ്. എപ്പോഴും ഫ്രിഡ്ജിൽ ഒരല്പം തൈര് സൂക്ഷിക്കാം.
മുട്ട എപ്പോഴും അടുക്കളയിൽ കരുതണം. പ്രഭാത ഭക്ഷണം ഉണ്ടാക്കാൻ സമയമില്ലെങ്കിൽ, ഓംലറ്റ് ഉണ്ടാക്കിയോ മുട്ട പുഴുങ്ങിയോ കഴിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates