സമകാലിക മലയാളം ഡെസ്ക്
പെർഫ്യൂം അടിച്ച് കുറച്ച് കഴിഞ്ഞാൽ മണം പോയി വീണ്ടും വിയർപ്പിന്റെ ഗന്ധം വരുന്നുണ്ടോ?
നിങ്ങളുടെ പെർഫ്യൂമിന്റെ മണം ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
പെർഫ്യൂമിന്റെ മണം ദിവസം മുഴുവൻ നീണ്ടുനിൽക്കാൻ സഹായിക്കുന്ന ടിപ്പുകൾ പരിചയപ്പെടാം
പെർഫ്യൂം വെറുതെയങ്ങ് അടിച്ചാൽ പോര, സുഗന്ധം വളരെ നേരം നിൽക്കാൻ പെർഫ്യൂം എവിടെ എങ്ങനെ പ്രയോഗിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.
നിങ്ങളുടെ പെർഫ്യൂം കൂടുതൽ നേരം നിലനിൽക്കാൻ, ശരീരത്തിലെ ചൂട് ഉത്പാദിപ്പിക്കുന്ന പോയിന്റുകളിൽ അവ ഉപയോഗിക്കണം.
കൈത്തണ്ട, ക്ളീവേജ്, കഴുത്തിന്റെ അടിഭാഗത്തിന് പിന്നിൽ, കോളർബോൺ, കൈ മുട്ട് എന്നിവടങ്ങളാണ് പെർഫ്യൂം ഉപയോഗിക്കാനുള്ള മികച്ച ഭാഗങ്ങൾ.
ശരീരത്തിൽ ഈർപ്പമുള്ള സമയത്താണ് പെർഫ്യൂം ഉപയോഗിക്കാൻ ഏറ്റവും മികച്ച സമയം. കുളി കഴിഞ്ഞിറങ്ങിയാൽ ഉടൻ പെർഫ്യൂം ഉപയോഗിക്കുക.
പെർഫ്യൂം ഉപയോഗിച്ചതിന് പിന്നാലെ മോയിസ്ചറൈസർ പുരട്ടുന്നത് സുഗന്ധം ഏറെ നേരം നിലനിൽക്കാൻ സഹായിക്കും.
വായുവിൽ പെർഫ്യൂം അടിച്ചതിന് ശേഷം അതിനുള്ളിലേക്ക് നടക്കുന്നത് പെർഫ്യൂം ശരീരത്തിൽ മൊത്തത്തിൽ പടരാൻ സഹായിക്കും.
ശരീരത്തിൽ നിന്ന് 5 മുതൽ 7 സെന്റീമീറ്റർ വരെ അകലെയായി വേണം പെർഫ്യൂം പ്രയോഗിക്കാൻ.
പെർഫ്യൂം ബോട്ടിലിന്റെ നോസിൽ ശരീരത്തിൽ തൊടാതേയും ശ്രദ്ധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates